Fri. Apr 19th, 2024

പ്രമുഖ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

By admin Jul 6, 2022 #news
Keralanewz.com

തിരുവനന്തപുരം: പ്രമുഖ ഗാന്ധീയനും പത്‌മശ്രീ ജേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു.

99 വയസായിരുന്നു. മുന്‍ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കള്‍ സംഘടിപ്പിച്ച ‘അഖിലേന്ത്യ ഗാന്ധി സ്‌മാരക നിധി’യുടെ പ്രാരംഭം മുതല്‍ കഴിഞ്ഞ ആറ് ദശാബ്‌ദമായി സേവനം അനുഷ്‌ഠിച്ചവരില്‍ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ഗോപിനാഥന്‍ നായര്‍.

ഗാന്ധിജിയുടെ വേര്‍പാടിന് ശേഷം സര്‍വസേവാ സംഘത്തിലും അഖിലേന്ത്യാ സര്‍വോദയ സംഘടനയിലും അദ്ദേഹം കര്‍മസമിതി അംഗമായി. കെ കേളപ്പന്‍ അധ്യക്ഷനും ഗോപിനാഥന്‍ നായര്‍ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ 11 വര്‍ഷം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവെന്നതും എടുത്ത് പറയേണ്ടതാണ്. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്‌ഥാനങ്ങളില്‍ ശ്രമദാന പ്രസ്‌ഥാനം കേരളത്തില്‍ പരീക്ഷിച്ചു.

സംസ്‌ഥാനത്ത് മാറാട് കലാപത്തിലും ദേശീയതലത്തില്‍ ഹിന്ദു- സിഖ് സംഘര്‍ഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹം എത്തിയിരുന്നു. മാറാട് കലാപത്തില്‍ സര്‍ക്കാരിന്റെ മീഡിയേറ്ററായി പ്രവര്‍ത്തിച്ച വ്യക്‌തിയാണ്. കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തില്‍ എത്തിയപ്പോള്‍ അടുത്ത് നിന്ന് കാണുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് പോരുകയും ചെയ്‌താണ്‌ പി ഗോപിനാഥന്‍ ഗാന്ധിമാര്‍ഗത്തില്‍ എത്തിയത്

Facebook Comments Box

By admin

Related Post