Thu. Mar 28th, 2024

നടിയെ ആക്രമിച്ച കേസ്: ദിലീപ് നിരപരാധി, പോലീസ് വ്യാജ തെളിവുകളുണ്ടാക്കി; വെളിപ്പെടുത്തലുമായി ആർ. ശ്രീലേഖ

By admin Jul 11, 2022 #news
Keralanewz.com

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പോലീസിനെതിരേ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കി. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നും ശ്രീലേഖ സ്വന്തം യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നത്. പള്‍സര്‍ സുനി മുമ്പും നിരവധി നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല, സഹതടവുകാരനാണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.  

  ദിലീപിന്‍റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. വ്യക്തി ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്‍റെ പേര് ഈ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടതാണെന്ന് തനിക്ക് തോന്നിയിരുന്നതായും ശ്രീലേഖ വെളിപ്പെടുത്തി

ശ്രീലേഖ ഐപിഎസിന്‍റെ വാക്കുകൾ

നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ നിന്നും പൾസർ സുനി ഒരു കത്ത് എഴുതിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. സുനിയല്ല സഹതടവുകാരൻ വിപിൻ ലാൽ ആണ് കത്തെഴുതിയതെന്ന് പൾസർ സുനി തന്നെ പറഞ്ഞിട്ടുണ്ട്. ആ കത്തിൽ പല കാര്യങ്ങളും ദിലീപിനെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അഞ്ച് തവണയായി തന്നാമതി എന്നൊക്കെയാണ് കത്തിൽ ഉണ്ടായിരുന്നത്.അത്യാവശ്യമായി 300 മണി ഓഡർ ആയി അയച്ച് തരണമെന്നാണ് കത്തിൽ പറഞ്ഞത്.’

‘അന്ന് പടർന്ന കഥ ഒന്നരകോടിയുടെ ക്വട്ടേഷനാണ് പൾസർ സുനിക്ക് നൽകിയതെന്നും സമയം ഒത്തുവന്നപ്പോൾ അയാൾ കുറ്റം ചെയ്തെന്നും അതിന് അയാൾക്ക് പതിനായിരം രൂപ അഡ്വാൻസ് നൽകിയെന്നുമാണ്. ആ പതിനായിരം അയാളുടെ കൈയ്യിൽ വന്നെന്നതിന് തെളിവില്ല. പകരം അയാളുടെ അമ്മയുടെ പേരിൽ കുടുംബശ്രീയിൽ നിന്നും വന്ന പതിനായിരം രൂപ ഇതാണെന്നുമൊക്കെയായിരുന്നു പ്രചരണം. എന്തിന് അമ്മയ്ക്ക് പണം നൽകി, സുനിക്ക് എത്ര പണം കിട്ടി എന്നതിനൊന്നും ഉത്തരമില്ല. എല്ലാം കുഴഞ്ഞ് മറിഞ്ഞാണ് ഇതൊക്കെ കിടക്കുന്നത്’.

എന്നാൽ ഒന്നര കോടിക്ക് ക്വട്ടേഷൻ വാങ്ങിയ ആൾ 300 രൂപക്ക് വേണ്ടി മണിയോഡർ ചോദിച്ചുവെന്നതൊക്കെ അപഹാസ്യമായിട്ടാണ് തോന്നുന്നത്.മാത്രമല്ല കത്തെഴുതിയത് പോലീസുകാർ നിർബന്ധിച്ചിട്ടാണെന്നും കത്തിൽ പറഞ്ഞ നടൻമാർക്ക് പങ്കില്ലെന്നും വിപിൻ ലാൽ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇയാൾ ഇക്കാര്യം പറയാൻ ശ്രമിക്കുമ്പോൾ പോലീസുകാർ ഇയാളെ തടയുന്നതൊക്കെയാണ് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത്’.

‘നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കാൻ വിളിച്ച് ചേർത്ത നടി നടൻമാരുടെ യോഗത്തിലാണ് ഇതിന് പിന്നിലൊരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയർന്നതും പിന്നാലെ കേസിൽ ദിലീപിന്റെ പേര് മാധ്യമങ്ങളിലൂടെ വരുന്നതും. മാധ്യമങ്ങളെ സ്വാധീനിച്ച് കഴിഞ്ഞാൽ പ്രത്യേകിച്ച് വിശ്വാസത്യയുള്ള പത്രങ്ങളിലെ മാധ്യമപ്രവർത്തകരെ ,അവരെ വിശ്വസിപ്പിക്കുന്ന രീതിയിൽ കഥകൾ പറഞ്ഞ് കൊടുത്താൽ അവർ ഇത് എഴുതാൻ തുടങ്ങി കഴിഞ്ഞാൽ ഒരു വെസ്റ്റഡ് ഇൻട്രേസ്റ്റ് പത്രങ്ങളിലൂടെ സംഭവിച്ച് കഴിഞ്ഞു. അത് ഒരിക്കൽ നടന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇതൊക്കെ പല കേസുകളിലും ഉണ്ടായിട്ടുണ്ട്’.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപാണ് ക്വട്ടേഷൻ കൊടുത്തതെന്ന് വിശ്വസിക്കാൻ തനിക്ക് സാധിച്ചിട്ടില്ല. അയാൾ അങ്ങനെ ചെയ്യുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. അയാളുടെ വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് ഇങ്ങനെ പറയുമെന്ന് തനിക്ക് തോന്നിയിരുന്നു’.

ദിലീപാണ് ചെയ്യിച്ചതെന്ന് കരുതാനാകില്ലെന്ന് അന്ന് മന്ത്രിമാർ ഉൾപ്പെടെ പറഞ്ഞിരുന്നു. പൾസർ സുനി നാല് മാസം മൗനം തുടർന്ന് പിന്നീട് ദിലീപിന്‍റെ പേര് പറയുക, ജയിലിലെ ഓഫീസിൽ നിന്നും പേപ്പർ കൈക്കലാക്കി കത്തെഴുതുക, കത്തെഴുതിയ ആൾ തന്നെ പറയുന്നു എഴുതിച്ചതാണെന്ന്, പോലീസുകാരൻ ജയിലിൽ പൾസർ സുനിക്ക് ഫോൺ നൽകുക ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ സ്വാഭാവികമായും തനിക്ക് സംശയം ഉണ്ട്’.

‘മാധ്യമങ്ങളിലെ വാർത്തകളെ തുടർന്നുള്ള സമ്മർദ്ദത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലിൽ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു, അത് വിവാദമായി.മാധ്യമങ്ങളുടെ സമ്മർദ്ദത്തിന് വഴി പല അറസ്റ്റുകളും ഉണ്ടായ സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്. ദിലീപിനെ പോലൊ വളരെ സ്വാധീനമുള്ള ,പണമുള്ള ഒരാളെ വെറുതേ പോലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിൽ ഇടുമോയെന്നൊക്കെ പലരും ചോദിക്കും. എന്നാൽ എതിരാളി ശക്തനാണെങ്കിൽ തീർച്ചയായും ചെയ്യും എന്നാണ് തനിക്ക് ബോധ്യമായത്’. ‘രണ്ടാമത്തെ പ്രാവശ്യം ദിലീപിനെ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ ഞാനും കരുതിയിരുന്നു അയാൾക്ക് എന്തെങ്കിലും പങ്ക് കാണും അതാണ് അറസ്റ്റ് ചെയ്തതെന്ന്. പിന്നീട് ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വിവാദം ഉണ്ടായിരുന്നു. എസി റൂമും പ്രത്യേക ഭക്ഷണം,പട്ടുമെത്ത തുടങ്ങിയ വാർത്തകളൊക്കെ വന്നിരുന്നു. അന്ന് ഞാൻ പഴി കേട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഞാൻ ജയിലിൽ പോയി പരിശോധിച്ചപ്പോഴാണ് ദിലീപ് ജയിലിൽ നിലത്ത് കിടക്കുന്നത് കണ്ടത്. അയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ അയാൾ നിലത്ത് വീഴുകയായിരുന്നു. സംസാരിക്കാനും സാധിക്കുമായിരുന്നില്ല’.

‘ശിക്ഷാ തടവുകാരനും വിചാരണ തടവുകാരനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വിചാരണ തടവുകാരന് പ്രത്യേക സെല്ല് അനുവദിക്കാറുണ്ട്. ഹിമവൽ ഭദ്രാനന്തയെ ഒറ്റയ്ക്കൊരു സെല്ലിലായിരുന്നു നേര്തതേ കാക്കനാട് ജയിൽ പാർപ്പിച്ചിരുന്നത് രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ പുറത്ത് നല്ല സൗകര്യത്തിൽ ജീവിച്ചവർ ജയിലിലേക്ക് വരുമ്പോൾ പെട്ടെന്ന് ഷോക്ക് ആവരുതെന്ന് കരുതി ഒറ്റയ്ക്ക് സെൽ ലഭിച്ചാൽ പാർപ്പിക്കാറുണ്ട്’.

‘ദിലീപ് കിടന്ന ആലുവ സബ് ജയിലിൽ പക്ഷേ അത്തരമൊരു സംവിധാനം ഇല്ല. അയാൾ നാലഞ്ച് വിചാരണ തടവുകാർക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ദിലീപിനെ സംബന്ധിച്ച് പെട്ടെന്നുണ്ടായ മെന്റൽ ഷോക്ക്, ഭക്ഷണം കഴിക്കാത്ത സാഹചര്യം, കൂടാതെ ഇയർ ബാലൻസ് പ്രശ്നങ്ങളും കാരണം അയാൾക്ക് എഴുന്നേൽക്ക് നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. ദിലീപിനെ പരിശോധിച്ച ഡോക്ടർ അയാൾ സിക്ക് ആണെന്നും മരുന്നുകൾ എഴുതി തരുകയും ചെയ്തു.എന്നാൽ അതൊന്നും ജയിലിലെ സാഹചര്യത്തിൽ കൊടുക്കാൻ കഴിഞ്ഞില്ല. അയാളുടെ സ്ഥിതി കണ്ട് രണ്ട് പായും കമ്പിളി പുതപ്പും, തലയണയൊക്കെ കൊടുക്കാനും നല്ല ഭക്ഷണം കൊടുക്കാനുമൊക്കെ ഞാൻ നിർദ്ദേശിച്ചിരുന്നു. ജയിലിൽ കിടന്ന പലർക്കും താൻ അങ്ങനെ കൊടുത്തിട്ടുണ്ട്’.

‘ദിലീപിന് സൗകര്യങ്ങളെല്ലാം നൽകിയ ശേഷം തിരിച്ച് വന്ന് ഇക്കാര്യങ്ങൾ എല്ലാം താൻ ഡിജിപിയേയും മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. പിന്നാലെയാണ് ഈ അറസ്റ്റിൽ എന്തൊക്കെയോ അസ്വാഭാവികത ഉണ്ടെന്ന സംശയം താൻ പ്രകടിപ്പിച്ചത്. ജയിലിൽ പൾസർ സുനിക്ക് ഫോൺ കൈമാറിയ പോലീസുകാരനെ കുറിച്ച് പറഞ്ഞിട്ടും അത് അന്വേഷിച്ചില്ല, തന്നെ കൊണ്ട് പോലീസ് കത്ത് നിർബന്ധിച്ച് എഴുതിപ്പിക്കുകയാണെന്ന് വിപിൻ ലാൽ പറഞ്ഞിട്ടും അതും പോലീസ് അന്വേഷിച്ചില്ലെന്നൊക്കെയുള്ള സംശയങ്ങൾ തനിക്കുണ്ടായിരുന്നു.ഇതൊക്കെ താൻ ചോദിച്ചിരുന്നു.

തെളിവായ എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ പൾസർ സുനി നിൽക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നിൽക്കുമ്പോൾ പുറകിൽ പൾസർ സുനി നിൽക്കുന്നതായിരുന്നു ചിത്രം.അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പോലീസുകാരൻ തന്നെ കാണിച്ചത്. ഇത് കണ്ടാൽ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാൻ വെറുതേ പറഞ്ഞു.അപ്പോൾ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണെന്ന് ഉദ്യോഗസ്ഥൻ സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാൽ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു’.

‘ഇരുവരുടേയും ടവർ ലൊക്കേഷൻ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചർച്ച. എന്നാൽ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിൽ നിരവധി താരങ്ങളും അവരുടെ ഡ്രൈവർമാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണട് തന്നെ ഒരു ടവർ ലൊക്കേഷന് കീഴിൽ ഇരുവരും ഉണ്ടായിരുന്ുവെന്നതൊന്നും തെളിവായി കണക്കാക്കാനേ സാധിക്കില്ല’.

Facebook Comments Box

By admin

Related Post