Fri. Apr 19th, 2024

`പുതിയ തുടക്കം`; സുസ്മിത സെന്നുമായുള്ള പ്രണയം വെളിപ്പെടുത്തി ലളിത് മോദി

By admin Jul 15, 2022 #news
Keralanewz.com

ന്യൂഡൽഹി: ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് ഐ.പി.എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ പുതിയ ട്വീറ്റ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സ്ഥാപകൻ ലളിത് മോദിയും ബോളിവുഡ് നടി സുസ്മിത സെന്നും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. പുതിയ തുടക്കമാണിതെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു. ഇരുവരും വിവാഹിതരായിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിലൂടെ ലളിത് മോദി വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ഡേറ്റിങ്ങിലാണെന്നും വിവാഹം ഒരു ദിവസം ഉണ്ടായേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മാലദ്വീപിലും സാർഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളാണ് ലളിത് മോദി ട്വിറ്ററിൽ പങ്കുവച്ചത്. ഈ ട്വീറ്റിൽ സുസ്മിത സെന്നിനെ ബെറ്റർ ഹാഫ് എന്നു ലളിത് മോദി വിശേഷിപ്പിക്കുന്നുണ്ട്. ജീവിതത്തിലെ പുതിയൊരു തുടക്കമാണിതെന്നും അദ്ദേഹം പറയുന്നു. ലണ്ടനിൽ തിരിച്ചെത്തിയശേഷമാണ് കുറിപ്പെന്നും പറയുന്നുണ്ട്.

Facebook Comments Box

By admin

Related Post