Thu. Apr 25th, 2024

ജി.എസ്.ടി; ഇന്നുമുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കും

By admin Jul 18, 2022 #news
Keralanewz.com

നിത്യോപയോ?ഗ സാധനങ്ങളുടെ വില ഇന്നുമുതല്‍ വര്‍ധിക്കും. ജി.എസ്.ടി ഏര്‍പ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്ന് രൂപ വരെയാണ് ജി.എസ്.ടി വര്‍ധിക്കുന്നത്. ഇന്ന് മുതല്‍ പാല്‍ ഉത്പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചിട്ടുണ്ട്. തൈര്, മോര്, ലസ്സി എന്നിവയ്ക്ക് 5% വര്‍ധനയുണ്ടാകും. പാല്‍ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് വിലകൂട്ടാന്‍ കാരണം.

തൈര്, മോര്, ലസ്സി എന്നിവയ്ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയിരുന്നു.

പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്‌ക്കെല്ലാം അഞ്ചുശതമാനം നികുതി പ്രാബല്യത്തില്‍ വരുന്നത്

Facebook Comments Box

By admin

Related Post