Fri. Mar 29th, 2024

സിനിമ നിര്‍മ്മാണത്തിനായി കോടികള്‍ കൈപ്പറ്റി, വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസെടുത്തു

By admin Jul 18, 2022 #news
Keralanewz.com

പാലക്കാട്: നടന്‍ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 3.14 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച്‌ തിരുവില്വാമല സ്വദേശി റിയാസാണ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്.

കൂദാശ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനുവേണ്ടിയാണ് പണം കൈപ്പറ്റിയത്. ചിത്രം റിലീസ് ചെയ്ത ശേഷം, നല്‍കിയ പണവും ലാഭവിഹിതവും തരാമെന്നായിരുന്നു ബാബുരാജിന്റെയും വാണി വിശ്വനാഥിന്റെയും വാഗ്ദ്ധാനമെന്നും, എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നുമാണ് റിയാസിന്റെ ആരോപണം

ബാബുരാജ് നായകവേഷത്തിലെത്തിയ ചിത്രം 2018ലാണ് റിലീസ് ചെയ്തത്. കല്ലൂക്കാരന്‍ ജോയ് എന്ന ഗുണ്ടയുടെ കഥാപാത്രത്തെയാണ് കൂദാശയില്‍ ബാബുരാജ് അവതരിപ്പിച്ചത്. ഡിനു തോമസ് ആണ് സിനിമയുടെ സംവിധായകന്‍

Facebook Comments Box

By admin

Related Post