Thu. Apr 18th, 2024

ഓണക്കിറ്റ് : കുട്ടികൾക്കായി ക്രീം ബിസ്കറ്റ്,ഒപ്പം പായസാക്കിറ്റും

By admin Jul 13, 2021 #news
Keralanewz.com

തിരുവനന്തപുരം: ഓണക്കിറ്റിൽ കുട്ടികൾക്കായി  മിഠായിപ്പൊതിക്ക് പകരം ക്രീം ബിസ്കറ്റ്. കിറ്റ് വിതരണ പ്രക്രീയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ അലിഞ്ഞു നശിച്ചുപോകാൻ സാധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് ഒഴിവാക്കുന്നത്.

മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റിൽ ഉൾപ്പെടുത്തും.  പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉൾപ്പെടുത്തി. ഇതോടെ ഇനങ്ങളുടെ എണ്ണം 13 ൽ നിന്ന് 17 വരെ ആകും.  സപ്ലൈക്കോ

മുളകു പൊടിക്കു പകരം മുളകു തന്നെ നൽകിയേക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സപ്ലൈകോ എംഡി അലി അസ്ഗർ പാഷ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ വില സംബന്ധിച്ചു ധാരണയാകുമ്പോഴാണ് ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുക. 444.50 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള കിറ്റിനാണ് സപ്ലൈകോ ശുപാർശ.

Facebook Comments Box

By admin

Related Post