Sat. Apr 20th, 2024

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തില്‍ ഭാര്‍ഗവിയായി റിമ കല്ലിങ്ങല്‍

By admin Jul 31, 2022 #news
Keralanewz.com

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചലച്ചിത്രത്തിലെ റിമ കല്ലിങ്ങലിന്റെ കഥാപാത്രചിത്രം പുറത്തിറങ്ങി.

ഭാര്‍ഗവിയായി വേഷമിടുന്ന റിമ കല്ലിങ്ങല്‍ നൃത്ത രംഗ ത്തിന്റെ ഭാഗമായി നില്‍ക്കുന്ന പോസ്റ്ററാണ് പിന്നണി പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. തലശ്ശേരിയില്‍ ചിത്രീകരണം തുടരുന്ന “നീലവെളിച്ചം” ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു‌.

1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് ‘നീലവെളിച്ചം’.
ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്ന് സംഗീതം നല്‍കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്.
മായാനദി,വൈറസ്,നാരദന്‍ എന്നി ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് “നീലവെളിച്ചം”
പി ആര്‍ ഒ-എ എസ് ദിനേശ്

Facebook Comments Box

By admin

Related Post