Fri. Mar 29th, 2024

കോട്ടയം നഗരത്തിൽ തീപിടുത്തം

By admin Aug 3, 2022 #news
Keralanewz.com

കോട്ടയം: കോട്ടയം എംഎൽ റോഡിൽ ബവ്റേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിന് എതിർവശത്ത ഗോഡൗണിനാണ് ഇന്നു പുലർച്ചെ 1.15 ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറിയ പങ്കും കത്തി നശിച്ചു

അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ എത്തി ഷട്ടറുകൾ തകർത്ത് അകത്തു കയറാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല. തുടർന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു തീ അണയ്ക്കുകയായിരുന്നു.

രണ്ട് മണിയോടെ ഭാഗികമായി തീയണച്ചു . മാങ്ങാനത്തു താമസിക്കുന്ന ഈരയിൽക്കടവ് സ്വദേശി സുനിൽ വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനാണ് തീ പിടിച്ചത്

Facebook Comments Box

By admin

Related Post