Thu. Mar 28th, 2024

കര്‍ഷകന്‍ കുളത്തില്‍വീണ് മരിച്ചു, മീനുകള്‍ക്ക് തീറ്റകൊടുക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു

By admin Aug 7, 2022 #news
Keralanewz.com

സുല്‍ത്താന്‍ ബത്തേരി: മത്സ്യക്കര്‍ഷകന്‍ കുളത്തില്‍വീണ് മരിച്ചു. ചീരാല്‍ താഴത്തൂരിലെ തുമ്ബിക്കാട് ജയപ്രകാശാണ്‌ (55) മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ വീടിനുസമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്. ഭാര്യ ചന്ദ്രികയോടൊപ്പം മീനുകള്‍ക്ക് തീറ്റകൊടുക്കാന്‍പോയ ജയപ്രകാശ് അബദ്ധത്തില്‍ കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

ചന്ദ്രികയുടെ നിലവിളികേട്ട് പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിയെത്തി ജയപ്രകാശിനെ മുങ്ങിയെടുത്ത്, ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: യഥു, ആതിര

Facebook Comments Box

By admin

Related Post