Tue. Apr 23rd, 2024

റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ടു പെൺകുട്ടികൾക്ക് പരുക്ക്

By admin Aug 8, 2022 #news
Keralanewz.com

കൊച്ചി: പൊതുമരാമത്ത് വകുപ്പിന്‍റെ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരുക്ക്. നെടുമ്പാശ്ശേരി കരിയാട്-മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയിൽ വീണായിരുന്നു അപകടം. കരിയാട് സ്വദേശികളായ ജൂഹി (10), അലീന (10) എന്നിവർക്കാണ് പരുക്ക്.
ഇരുവരും പള്ളിയിലേക്ക് പോകു വഴിയായിരുന്നു അപകടം

കുഴിയില്ലാത്ത സ്ഥലം നോക്കി സൈക്കിൾ ചവുട്ടി കൊണ്ടിരിക്കുന്നതിനിടയിൽ പിറകിലൂടെയെത്തിയ വാഹനം അതിശബ്ദത്തിൽ ഹോൺ അടിച്ച് മറികടന്നു. ഈ സമയം റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സൈക്കിൾ കുഴിയിലേക്ക് വീണതോടെ ഇരുവർക്കും ശരീരമാസകലം സാരമായി പരുക്കേൽക്കുകയായിരുന്നു


ജൂഹിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. മുഖത്തും, കൈകാലുകൾക്കും പരുക്കേറ്റു. ചുണ്ടിലും പല്ലിനും മാരകമായ പരുക്കേറ്റിട്ടുണ്ട്. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനായി തൃശൂരിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു

Facebook Comments Box

By admin

Related Post