Religion

മേജർ ആർച് ബിഷപ്പിന് പുതിയ അതിരൂപത. എറണാകുളം, കോതമംഗലം, പാലാ രൂപതകളെ വിഭജിച്ചു അങ്കമാലി -കുറവിലങ്ങാട് അതി രൂപത നിലവിൽ വരും

Keralanewz.com

എറണാകുളം -അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനം നിറുത്തലാക്കാൻ കടുത്ത നടപടിയുമായി വത്തിക്കാൻ. വിമത പ്രവർത്തനം നടത്തിയ ചില വൈദികർക്ക് എതിരെ അച്ചടക്കത്തിന്റെ വാൾ വീശി കഴിഞ്ഞു. മേജർ ആർച്ചു ബിഷപ്പിന്റെ പ്രവർത്തനം സുഗമം ആക്കാൻ അദ്ദേഹത്തിന്റെ കീഴിൽ പുതിയ മേജർ ആർച്ച് എപ്പിസ്കോപ്പൽ അതി രൂപത ഉടൻ തന്നെ സ്ഥാപിക്കും. അങ്കമാലി – കുറവിലങ്ങാട് അതിരൂപതയുടെ ഭരണ കേന്ദ്രം കുറവിലങ്ങാട് പള്ളിയായിരിക്കും. സിറോ മലബാർ സഭയിലെ ആദ്യത്ത തലപ്പള്ളി ആയ കുറവിലങ്ങാട് ഇതിനൊള്ള ഒരുക്കങ്ങൾ വർഷങ്ങൾക്ക് മുന്നേ ആരംഭിച്ചിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതയിലെ അങ്കമാലി, കാലടി, കാഞ്ഞൂർ,പെരുമ്പാവൂർ, മലയാറ്റൂർ എന്നീ പ്രദേശങ്ങളും കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ, കുറുപ്പുംപടി, മാറിക പ്രദേശങ്ങളും, പാലാ രൂപതയിലെ, കൂത്താട്ടുകുളം, പിറവം, ഇലഞ്ഞി, കടുത്തുരുത്തി, കോതനല്ലൂർ, മുട്ടുചിറ, കുറവിലങ്ങാട് എന്നീ പ്രദേശങ്ങളും പുതിയ രൂപതയിൽ ഉൾപ്പെടും. ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും ചില പള്ളികൾ കൂടി കൂട്ടി ചേർക്കുന്ന കാര്യങ്ങളും ചർച്ചയിൽ ഉണ്ട്. എംസി റോഡിന്റെ സമീപ പ്രദേശങ്ങൾ ആണ് പ്രധാനമായും ഈ രൂപതയിൽ ഉൾപ്പെടുത്തുക.

മേജർ ആർച് ബിഷപ്പിന് അങ്കമാലി കേന്ദ്രമാക്കി ഒരു സഹായ മെത്രാനും നിയമിതനായേക്കും. സഹായ മെത്രാൻ അങ്കമാലി പ്രദേശത്തു നിന്നുള്ള സിറോ മലബാർ സഭാ അനുകൂലി ആയ വൈദികൻ ആണെന്ന് പറയപ്പെടുന്നു.

കൂടാതെ സഭയിൽ കടന്നു കൂടിയ അമിത പ്രാദേശിക വാദം ഇല്ലാതെ ആക്കാൻ രൂപത നോക്കാതെ വൈദികരെയും മെത്രന്മാരെയും ഓരോ 5 കൊല്ലാം കൂടുമ്പോ സ്ഥലം മാറ്റുന്ന കാര്യവും ചർച്ചയിൽ ഉണ്ട്. നിലവിൽ നാട്ടു രാജാക്കന്മാരെ പോലെയുള്ള നിയമനം ആണ് വൈദികർക്കും മെത്രന്മാർക്കും ഉള്ളത്. ഇതിന്റെ ഒരു തുടക്കം എന്ന നിലയിൽ ആണ് തൃശ്ശൂർ അതിരൂപത ക്കാരൻ ആയ മാർ ആൻഡ്റൂസ് താഴത്തിനെ എറണാകുളം രൂപതയിൽ നിയമിച്ചത്. തൃശൂർ അതിരൂപതയിലേക്ക് ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്തയെ ഉടൻ തന്നെ നിയമിച്ചേക്കും.

Facebook Comments Box