Fri. Mar 29th, 2024

പ്രശസ്ത നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു

By admin Aug 16, 2022 #news
Keralanewz.com

പ്രശസ്ത നോവലിസ്റ്റ് നാരായന്‍ (82) അന്തരിച്ചു. കൊച്ചി സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമായ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച്‌ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള ‘കൊച്ചരേത്തി’ എന്ന കൃതിയ്ക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന. കൊച്ചരേത്തിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കി. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്നമുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം.

ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബര്‍ 26 ന് ജനിച്ചു കുടയത്തൂര്‍ ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച്‌ 1995-ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.

മറ്റു കൃതികള്‍ ഊരാളിക്കുടി,ചെങ്ങാറും കുട്ടാളും,വന്നല (നോവല്‍)നിസ്സഹായന്റെ നിലവിളി,(കഥാസമാഹാരം) ഈ വഴിയില്‍ ആളേറെയില്ല (നോവല്‍) പെലമറുത (കഥകള്‍) ആരാണു തോല്‍ക്കുന്നവര്‍ (നോവല്‍). പ്രധാന പുരസ്കാരങ്ങള്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം (1999),അബുദാബി ശക്തി അവാര്‍ഡ്(1999)
തോപ്പില്‍ രവി അവാര്‍ഡ്(1999)

Facebook Comments Box

By admin

Related Post