കോട്ടയം :കുട്ടനാട് സീറ്റ് ആവശ്യം ഉന്നയിച്ചു കോൺഗ്രസിൽ തന്റെ ശക്തി തെളിയിക്കാൻ തയ്യാർ എടുക്കുന്ന ജോസഫ് പക്ഷത്തെ ആശങ്കയിൽ ആക്കി കോൺഗ്രസ്. പി.റ്റി ചാക്കോ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ
മികച്ച ഭരണാധികാരിക്കും രാഷ്ട്രീയ പ്രവര്‍ത്തകനുമുള്ള 2019_20 അവാര്‍ഡ് കെ.എം മാണിയുടെ കുടുംബത്തിന് കൈമാറിയ ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജോസ് കെ മാണിയുമായി നടത്തിയ ചർച്ചയിലാണ് കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല എന്നു വ്യക്തമാക്കിയത്. ഘടകകക്ഷികളുടെ സീറ്റ് ഏറ്റെടുക്കുന്ന രീതി കോൺഗ്രസിന് ഇല്ലന്നും കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് മാത്രം അവകാശപ്പെട്ടതു ആണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.ഉമ്മൻചാണ്ടിയുടെ പ്രസ്താവന കോൺഗ്രസിലെ ഒരു വിഭാഗത്തെയും ജോസഫ് ഗ്രൂപ്പിനെയും വെട്ടിലാക്കിയിരിക്കുകയാണ്.ഉമ്മൻചാണ്ടിയുടെ പ്രസ്താവനയിൽ അതൃപ്തി ഉണ്ടെങ്കിലും പരസ്യമായ ഒരു പ്രസ്താവനയിലേക്ക് ജോസഫ് വിഭാഗം കടന്നേക്കില്ല. ഉമ്മൻചാണ്ടിക്ക് എതിരെ എന്തേങ്കിലും നീക്കം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ മുസ്ലിംലീഗും ജോസ് വിഭാഗവും എത്തുകയും അത് കോൺഗ്രസിൽ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യും എന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഉടൻ നടക്കാൻ ഇരിക്കുന്ന ചർച്ച വരെ കാത്തിരിക്കുക എന്നത് മാത്രമാണ് ജോസഫ് പക്ഷത്തിനു മുൻപിലുള്ള മാർഗം.
Facebook Comments Box