Thu. Mar 28th, 2024

ഇപ്പോൾ കൊവിഡ് മൂന്നാം തരംഗം ആണെന്ന് ലോകാരോഗ്യ സംഘടന:

By admin Jul 15, 2021 #covid19
Keralanewz.com

ജെനീവ: കൊവിഡ് ഡെല്‍റ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചുകഴിഞ്ഞു. എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ഗുരുതര പ്രശ്നങ്ങള്‍വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ തെദ്രോസ് അദാനോം ഖെബ്രെയേസുസ്പറഞ്ഞു. ലോകം ഇപ്പോള്‍ കാണുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയുംകൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കില്‍ അത് തെറ്റാണെന്നും വാക്സിനേഷന്‍ നല്ലരീതിയില്‍ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ഇതിന്ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post