Thu. Apr 25th, 2024

കേരളാ കോൺഗ്രസ്സ് (എം) നേതാവ് രാജേഷ് പള്ളത്ത് നിര്യാതനായി

By admin Sep 17, 2022 #news
Keralanewz.com

പൈക ഉരുളികുന്നം; കെ.ടി.യു.സി.എം.എലിക്കുളം മണ്ഡലം പ്രസിഡന്റും കേരള കോൺഗ്രസ്(എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയംഗവുമായ ഉരുളികുന്നം പള്ളത്തുതകടിയിൽ രാജേഷ് പള്ളത്ത്(43) അന്തരിച്ചു. കെ.എസ്.സി.(എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത്ഫ്രണ്ട്(എം) എലിക്കുളം മണ്ഡലം പ്രസിഡന്റ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

പള്ളത്തുതകടിയിൽ പരേതനായ ഗോപിനാഥൻ നായരുടെ മകനാണ്. അമ്മ: വിദുരാമണിയമ്മ, ഇളങ്ങുളം വടക്കേത്ത് കുടുംബാംഗം. ഭാര്യ; രമ്യ രാജേഷ് (ഡയറക്ടർ ബോർഡംഗം, അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി, പൈക, കേരള കോൺഗ്രസ് (എം) വനിതാവിഭാഗം ഓഫീസ് ചാർജ് സെക്രട്ടറി), ഉരുളികുന്നം വടക്കേട്ട് കുടുംബാംഗം. മക്കൾ: അദ്രജ ആർ.നായർ (ഏഴാംക്ലാസ് വിദ്യാർഥിനി, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, വിളക്കുമാടം), അലോക് ആർ.നായർ (അഞ്ചാംക്ലാസ് വിദ്യാർഥി, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, വിളക്കുമാടം) സംസ്‌കാരം ഞായറാഴ്ച 11-ന് വീട്ടുവളപ്പിൽ

Facebook Comments Box

By admin

Related Post