Fri. Apr 19th, 2024

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരേ ബൈക്കിൽ യാത്ര ചെയ്ത് വിമോചന റാലിയിലെ സുഹൃത്ത് രാജേഷ് പള്ളത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

By admin Sep 19, 2022 #news
Keralanewz.com

ഉരുളികുന്നം:അകാലത്തിൽ വിടപറഞ്ഞ കെ.ടി.യു.സി.(എം) എലിക്കുളം മണ്ഡലം പ്രസിഡന്റ് രാജേഷ് പള്ളത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ്(എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയംഗം കൂടിയായ രാജേഷ് പള്ളത്തിന്റെ സംസ്‌കാര ചടങ്ങിൽ ഞായറാഴ്ച മന്ത്രി പങ്കെടുത്തു. പാർട്ടിപതാക പുതപ്പിച്ച് ആദരവ് നൽകിയാണ് പ്രവർത്തകർ സഹപ്രവർത്തകന് വിടയേകിയത്.

2000 ഡിസംബറിൽ കെ.എസ്.സി.(എം) സംസ്ഥാന പ്രസിഡന്റായിരിക്കെ റോഷി അഗസ്റ്റിൻ വിദ്യാഭ്യാസരംഗത്തെ അഴിമതിക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രവർത്തകർക്കൊപ്പം വിമോചനയാത്ര എന്ന ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. യാത്രയിലുടനീളം രാജേഷായിരുന്നു റോഷിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചത്.

യൂത്ത്ഫ്രണ്ട്(എം) മുൻ സംസ്ഥാനസെക്രട്ടേറിയറ്റംഗമായ രാജേഷ് ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. അടുത്തിടെ കാലിലെ മുറിവിലുണ്ടായ അണുബാധ രക്തത്തിലും തലച്ചോറിലേക്കും ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ക്ഷീരകർഷകൻ കൂടിയായ രാജേഷിന് തൊഴുത്തിലെ ചാണകത്തിൽ നിന്നാണ് മുറിവിൽ അണുബാധയേറ്റതെന്നാണ് കരുതുന്നത്.

ജോസ് കെ.മാണി എം.പി., മാണി സി.കാപ്പൻ എം.എൽ.എ.,
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., നേതാക്കളായ ലോപ്പസ് മാത്യു, ജോസ് ടോം, ടോബിൻ കെ.അലക്‌സ് ജോസ് പുത്തൻകാലാ, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, പെണ്ണമ്മ ജോസഫ്, സാജൻ തൊടുക, ജോസുകുട്ടി പൂവേലിൽ, റോണി വലിയപറമ്പിൽ, എൽബി കുഞ്ചറക്കാട്ടിൽ, സുനിൽ പയ്യപ്പള്ളിയിൽ, സാജൻ കുന്നത്ത്, ബെറ്റി റോയി, ജിമ്മിച്ചൻ ഈറ്റത്തോട്ട്, തോമസ്‌കുട്ടി വട്ടയ്ക്കാട്ട്, ജൂബിച്ചൻ ആനിത്തോട്ടം തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അനുശോചിച്ചു

Facebook Comments Box

By admin

Related Post