Thu. Apr 25th, 2024

മെസേജുകള്‍ അയച്ചാലും ഇനി തിരുത്താം; എഡിറ്റ് ബട്ടണ്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്…

By admin Sep 21, 2022 #news
Keralanewz.com

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്‌സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരല്‍തുമ്പില്‍ എത്തിക്കാന്‍ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തില്‍ അവതരിപ്പിച്ച വാട്‌സാപ്പില്‍ നിന്ന് വളരെ വലിയ മാറ്റങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങള്‍ തന്നെയാണ് വാട്‌സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയത്. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്‌സാപ് അവതരിപ്പിക്കാറുള്ളത്


ഇനി വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകളാണ് വാട്‌സാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എഡിറ്റ് ബട്ടണ്‍. മെസേജ് എഡിറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന ടാഗ് വാട്‌സാപ്പില്‍ കാണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഫീച്ചറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍, എന്തെങ്കിലും പിശക് സംഭവിച്ചാല്‍ മെസേജുകള്‍ നീക്കം ചെയ്യാനും തെറ്റുതിരുത്തി അവ വീണ്ടും അയക്കാനുമുള്ള ഓപ്ഷനാണ് അവതരിപ്പിക്കുന്നത്. പക്ഷേ, മെസേജ് നീക്കം ചെയ്താലും ‘ഈ സന്ദേശം ഇല്ലാതാക്കി’ എന്ന് വാട്‌സാപ്പില്‍ കാണാം


ഇതിനുമുമ്പ് ട്വിറ്ററും എഡിറ്റ് ബട്ടണ്‍ ഫീച്ചര്‍ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. അഞ്ച് അവസരങ്ങളാണ് ഒരു ട്വീറ്റ് എഡിറ്റു ചെയ്യാന്‍ നല്‍കുക. ഇതിലും ഒറിജിനല്‍ ട്വീറ്റ് പരിഷ്‌കരിച്ചിട്ടുണ്ടോ എന്ന് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമാക്കുന്നതിന് എഡിറ്റുചെയ്ത ട്വീറ്റുകള്‍ ഒരു ഐക്കണ്‍, ടൈംസ്റ്റാമ്പ്, ലേബല്‍ എന്നിവയും അവതരിപ്പിക്കുന്നുണ്ട്. ട്വിറ്ററിന് സമാനമായ രീതികള്‍ തന്നെയായിരിക്കും വാട്‌സാപ്പും ഉപയോഗിക്കുക. വാട്‌സാപ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത് തുടരുകയാണ്. എന്നാല്‍ എന്ന് ലഭ്യമാകും എന്നതിനെ കുറിച്ച് വ്യക്തമല്ല. വാട്‌സാപ് ആന്‍ഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിന്റെ 2.22.20.12 പതിപ്പിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്

Facebook Comments Box

By admin

Related Post