Sat. Apr 20th, 2024

‘ബര്‍മുഡ കള്ളന്‍’ പിടിയില്‍; തെളിഞ്ഞത് ഇരുപതോളം മോഷണകേസ്

By admin Sep 24, 2022 #news
Keralanewz.com

കൊച്ചി: അമ്ബതോളം മോഷണ കേസുകളിലെ പ്രതിയായ ബര്‍മുഡ കള്ളന്‍ കുറുപ്പംപടിയില്‍ പൊലീസ് പിടിയില്‍.

ഇരിങ്ങോള്‍ മനക്കപ്പടി പാറയ്ക്കല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പൊലീസ് പിടിയിലായത്. ബര്‍മുഡ കള്ളന്‍ എന്നറിയപ്പെടുന്ന ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് ഇരുപതോളം മോഷണ കേസുകളാണ്. മൂന്നു മാസം മുമ്ബ് വട്ടയ്ക്കാട്ട് പടിയിലെ പ്ലൈവുഡ് കമ്ബനി ഉടമയുടെ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണ്ണവും, പണവും കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലാകുന്നത്.

എഴു വര്‍ഷമായി ഇരിങ്ങോളിലെ വിലാസത്തില്‍ ഒറ്റയ്ക്കാണ് താമസം. ഈ കാലയളവില്‍ പെരുമ്ബാവൂര്‍, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളില്‍ ഇയാള്‍ നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. മോഷണം നടത്തേണ്ട വീട് ജോസ് മാത്യു നേരത്തെ കണ്ട് വയ്ക്കും. ആള്‍ത്താമസമുള്ള സമ്ബന്നരുടെ വീടാണ് ഇയാള്‍ തിരഞ്ഞെടുക്കുക. ബര്‍മുഡ ധരിച്ച്‌ നാലു കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തിരിച്ചു നടന്നു പോവുകയാണ് രീതി.

മുപ്പതോളം കേസുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂണ്‍ കൃഷി നടത്തുകയാണെന്നാണ് ഇയാള്‍ ആളുകളോട് പറഞ്ഞിരുന്നത്. എ എസ് പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ മാരായ എം കെ സജീവ് (കുറുപ്പംപടി) ആര്‍ രഞ്ജിത് (പെരുമ്ബാവൂര്‍) എ എസ് ഐമാരായ അബ്ദുള്‍ സത്താര്‍, ജോബി ജോര്‍ജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ് കുര്യാക്കോസ്, അബ്ദുള്‍ മനാഫ്, എം എം സുധീര്‍, എം ബി സുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

Facebook Comments Box

By admin

Related Post