Sat. Apr 20th, 2024

മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു; 10 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍

By admin Sep 27, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്ത് വാര്‍ത്താ വിതരണ മന്ത്രാലയം. 10 യൂട്യൂബ് ചാനലുകളെയാണ് സര്‍ക്കാര്‍ വിലക്കിയത്. ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേഗത്തില്‍ നടപടി കൈക്കൊണ്ടത്


ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് 18നും നിരോധിച്ചിരുന്നു. ഒരു പാക്ക് ചാനലും, 7 ഇന്ത്യന്‍ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിര്‍മിതികള്‍ പൊളിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഉത്തരവിട്ടു എന്നതുപോലുള്ള വ്യാജ വാര്‍ത്തകള്‍ ഇവര്‍ നല്‍കിയതായാണ് അന്ന് കണ്ടെത്തിയത്. 2021ലെ ഐ ടി നിയമങ്ങള്‍ പ്രകാരമാണ് നടപടി


ഇത്തരം യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കത്തിന്റെ ലക്ഷ്യം മതസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുക എന്നതായിരുന്നു. ഇന്ത്യന്‍ സായുധ സേന, ജമ്മു കശ്മീര്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാനും യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ചിരുന്നു

Facebook Comments Box

By admin

Related Post