Tue. Apr 23rd, 2024

പുതിയ ഫീച്ചറുമായി ഗൂഗിള്‍

By admin Oct 19, 2022 #Google
Keralanewz.com

ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് ഉപയോക്താക്കള്‍ക്ക് എളുപ്പം സാധിക്കും. മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ച്‌ പേജിലാണ് ഈ അപ്ഡേഷന്‍ വന്നിരിക്കുന്നത്.

ഗൂഗിള്‍ അതിന്റെ സെര്‍ച്ച്‌ റിസല്‍ട്ടുകളില്‍ ‘ad’എന്ന ലേബലിന് പകരം ‘sponsored’ എന്ന ടാഗ് നല്‍കുന്നു. മൊബൈലിലേക്കും ഈ മാറ്റം ഗൂഗിള്‍ എത്തിക്കുന്നു. ഗൂഗിള്‍ സെര്‍ച്ച്‌ ഉടന്‍ തന്നെ ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ഈ മാറ്റം പരീക്ഷിക്കാന്‍ തുടങ്ങും. ബോള്‍ഡിലുള്ള ‘sponsored’ ലേബല്‍ സൈറ്റ് URL-ന് മുകളില്‍ ഒരു പ്രത്യേക വരിയില്‍ ദൃശ്യമാകും.

“ഈ പുതിയ ലേബലും അത് പ്രധാന സ്ഥാനത്ത് വരുന്നു എന്നതും സെര്‍ച്ച്‌ റിസല്‍ട്ടുകളില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട കാര്യം തിരിച്ചറിയാനും, സെര്‍ച്ച്‌ രീതി ഉന്നതനിലവാരം പുലര്‍ത്തുന്നതും ഉറപ്പാക്കും. ഒപ്പം പണം മുടക്കിയുള്ള കണ്ടന്‍റിനെ വ്യത്യസ്തമായി തന്നെ നിര്‍ത്തും” – ഗൂഗിള്‍ പ്രസ്താവനയില്‍ പറയുന്നു.

സെര്‍ച്ച്‌ റിസല്‍ട്ടില്‍ നിന്നും പെയ്ഡ് സെര്‍ച്ച്‌ റിസല്‍ട്ടുകള്‍ വേര്‍തിരിച്ചറിയാന്‍ പരിഷ്‌ക്കരണം ഉപയോക്താക്കളെ സഹായിക്കും. ലേബലുകള്‍ക്കൊപ്പം, തിരയല്‍ ഫലങ്ങളില്‍ ഗൂഗിള്‍ സൈറ്റിന്റെ പേരുകള്‍ പ്രദര്‍ശിപ്പിക്കും. ഒരു വര്‍ഷത്തോളം നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷയാണ് ഈ പരിഷ്കാരം ഗൂഗിള്‍ നടപ്പിലാക്കുന്നത്.

“ഉപയോക്താവിന്‍റെ പ്രതികരണവും, ഗൂഗിളില്‍ പരസ്യം ചെയ്യുന്ന പരസ്യദാതാവിന് ഗുണം ലഭിക്കുന്ന രീതിയും ഒരേ പോലെ പരിഗണിച്ചാണ് സെര്‍ച്ച്‌ ഫലങ്ങളില്‍ ഈ പുതിയ രീതി നടപ്പിലാക്കിയത്. ” ഗൂഗിള്‍ വക്താവ് പറഞ്ഞു. പ്രസ്താവന.

Facebook Comments Box

By admin

Related Post