Thu. Apr 25th, 2024

കടുത്ത നടപടികൾ എടുത്ത് ഗവർണർ. കേരളാ സർവകലാശാല യിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി

Keralanewz.com

കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉത്തരവിറക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് രാജ്ഭവന്‍ ഉത്തരവിറക്കിയത്.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ ഇറക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസി ഇത് തള്ളുകയായിരുന്നു. വിസി ശബരിമല ദര്‍ശനത്തിന് പോയതാണെന്നും മറ്റാര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ ഉത്തരവിറക്കാനാവില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ മറുപടി. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ നടപടി

Facebook Comments Box

By admin

Related Post