Thu. Mar 28th, 2024

രമ്യ ഹരിദാസ് എം പി ക്കു നേരെ പാർലമെന്റിൽ കൈയ്യേറ്റ ശ്രമം – സ്പീക്കർക്ക് പരാതി നൽകി

By admin Mar 2, 2020
Keralanewz.com

ബിജെപി എംപി. ജസ്‌കൗണ്‍ മീണയുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്‌തതെന്നാണ് രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകിയത്. പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നാണ് രമ്യയുടെ പരാതിയിലെ ചോദ്യം.

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ബിജെപി- കോണ്‍ഗ്രസ് എംപിമാര്‍ തമ്മില്‍ കൈയാങ്കളിയുണ്ടായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ബിജെപി എംപിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് ലോക്‌സഭയില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ ബിജെപി എംപിമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംപി. രമ്യ ഹരിദാസ് ആരോപിച്ചു. തന്നെ കൈയേറ്റം ചെയ്തതിൽ രമ്യ ഹരിദാസ് ലോക്‌സഭ സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. സംഭവത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖമൂലം പരാതി നല്‍കി.

Facebook Comments Box

By admin

Related Post