Fri. Apr 19th, 2024

ഗവര്‍ണര്‍ക്ക് മറുപടി നല്‍കും-മുഖ്യമന്ത്രി

By admin Oct 24, 2022 #CM #governor
Keralanewz.com

ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ ഉറച്ച്‌ മുഖ്യമന്ത്രി. നാളെ രാവിലെ 10.30 ന് പാലക്കാട് മാധ്യമങ്ങളെ മുഖ്യമന്ത്രി കാണും.

ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സര്‍വ്വകലാശാല വിസിമാര്‍ക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാര്‍ഗനിര്‍ദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാന്‍സലറുടെ നപടി. ഇതില്‍ സെര്‍ച്ച്‌ കമ്മിറ്റി ഒറ്റപ്പേര് നല്‍കിയതിനാലാണ് കേരള, എംജി, കണ്ണൂര്‍, കെടിയു, ഫിഷറീസ് കാലടി വിസിമാര്‍ രാജിവെക്കേണ്ടത്. ബാക്കി കാലിക്കറ്റ്, കുസാറ്റ്, മലയാളം വിസിമാര്‍ പുറത്തുപോകേണ്ടത് സെര്‍ച്ച്‌ കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ ഇല്ലാത്ത സാഹചര്യത്തിലാണ്.

പല കാലങ്ങളിലായി നടന്ന നിയമനങ്ങളാണ് ഒറ്റയടിക്ക് സമയപരിധി വെച്ച്‌ ഗവര്‍ണര്‍ അസാധുവാക്കിയത്. കെടിയു വിസി വിധി ഗവര്‍ണ്ണര്‍ ആയുധമാക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിനോടും വിസിമാരോടും വിശദീകരണം പോലും ചോദിക്കാതെ കൂട്ടരാജിക്കുള്ള നിര്‍ദ്ദേശം തീര്‍ത്തും അപ്രതീക്ഷിതം. രണ്ടും കല്‍പ്പിച്ച്‌ വാളെടുത്ത ഗവര്‍ണ്ണറോട് മുട്ടാന്‍ തന്നെയാണ് സര്‍ക്കാരിന്‍റെയും നീക്കം. രാജിവെച്ച്‌ കീഴടങ്ങേണ്ടെന്നാണ് സര്‍ക്കാര്‍ ആലോചന. പുറത്താക്കുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യട്ടെ, സ്വയം രാജിവെച്ച്‌ പോകേണ്ടെന്നാണ് വിസിമാര്‍ക്കുള്ള സര്‍ക്കാര്‍ സന്ദേശം.

Facebook Comments Box

By admin

Related Post