Fri. Mar 29th, 2024

ലൈംഗികബന്ധം തടയുന്ന കിടക്കകൾ; പരീക്ഷണം ടോക്യോയിലെ ഒളിംപിക്സ് വില്ലേജിൽ

By admin Jul 18, 2021
Keralanewz.com

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജിൽ “ലൈംഗിക ബന്ധംതടസപ്പെടുത്തുന്ന” കിടക്കകൾ ഒരുക്കുന്നതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ്കായികതാരങ്ങൾക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകൾ തയ്യാറാക്കുന്നത്. സ്പാനിഷ് വാർത്താഏജൻസികളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി കാരണം, ലൈംഗിക ബന്ധത്തിലടക്കംഅനാവശ്യമായ സാമൂഹിക ഇടപെടലിലോ അടുത്ത ആശയവിനിമയത്തിലോ ഏർപ്പെടുന്നതിൽ നിന്ന്അത്ലറ്റുകളെ നിരുത്സാഹപ്പെടുത്തും.

“ലൈംഗികത തടയുന്ന” കിടക്കകൾ കാർഡ്ബോർഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവയ്ക്ക് ഒരുവ്യക്തിയുടെ മാത്രം ഭാരം താങ്ങാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്. പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകൾ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാൽ തകരാറിലായ കിടക്കകൾ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത.

ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി മൂലം ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടോക്യോയില്‍ഒളിമ്പിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിമ്പിക്‌സ് മത്സരങ്ങള്‍നടക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം. വിജയികള്‍ക്കുള്ള മെഡല്‍ ദാന ചടങ്ങിലുംപുതുമകളുണ്ട്. മത്സര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കാന്‍ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യംഉണ്ടായിരിക്കില്ല.

ഇത്തവണ മെഡല്‍ ജേതാക്കളെ പോഡിയത്തില്‍ നിര്‍ത്തിയശേഷം ഒരു തളികയില്‍ മെഡലുകള്‍ നല്‍കുകയാണ്ചെയ്യുക. വിജയികള്‍ക്ക് മെഡലുകളെടുത്ത് ഒഴിഞ്ഞ ഗ്യാലറികള്‍ സാക്ഷിനിര്‍ത്തി സ്വയം കഴുത്തലണിയണം. സാധാരണയുള്ള മെഡലുകള്‍ സ്വീകരിച്ചശേഷമുള്ള ഹസ്തദാനമോ ആലിംഗനമോ ഇത്തവണ ഉണ്ടാകില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കാണ് പുതിയ മെഡല്‍ ദാന ചടങ്ങിനെപ്പറ്റിയുള്ളവിവരങ്ങള്‍ പുറത്തു വിട്ടത്.

ഓരോരുത്തർക്കും അനുവദിച്ചിരിക്കുന്ന കിടക്ക, അവരുടെ ഭാരം താങ്ങാൻ സാധിക്കുന്ന തരത്തിലുള്ളതാണ്. അതിൽ കൂടുതൽ ഭാരം കിടക്കയിലേക്ക് വന്നാൽ അത് തകർന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളുംകിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാൻ അൽപ്പം സമയം പിടിക്കും. ഇതുകൊണ്ടുതന്നെ ഈകിടക്കകളിൽ ലൈംഗിക ബന്ധം സാധ്യമാകില്ലെന്നും ഒളിംപിക് വില്ലേജ് നടത്തിപ്പുകാർ പറയുന്നു.

ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി.ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണിഎന്നിവരാണ് ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന മലയാളി അത്‌ലറ്റുകള്‍. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കിതാരം പി.ആര്‍. ശ്രീജേഷും നീന്തല്‍ താരം സജന്‍ പ്രകാശും മലയാളി പ്രാതിനിധ്യമായി ടോക്യോയില്‍ എത്തും.

ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന്‍പ്രകാശ് ടോക്യോവിലേക്ക് ടിക്കറ്റെടുത്തത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്ട്രോക്കിലാണ് സജന്‍ പ്രകാശ്മത്സരിക്കുന്നത്. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന്‍ പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട്ഒളിമ്പിക്സ് യോഗ്യത നേടുന്ന താരങ്ങളുള്ള എ വിഭാഗത്തിലാണ് സജന്‍ പ്രകാശും.

ടോക്യോ ഒളിംപിക്സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യല്‍സും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മത്സരിക്കും. 85 മെഡല്‍ ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്. ഈ മാസം 17ന് 90 പേര്‍ അടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘംടോക്യോയിലേക്ക് തിരിക്കും. 23ആം തിയ്യതിയാണ് ടോക്യോയില്‍ കായിക മാമാങ്കത്തിന് തുടക്കമാകുന്നത്.

Facebook Comments Box

By admin

Related Post