Sat. Apr 20th, 2024

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ:ആൻസി ജോസഫും ഭർത്താവും മുൻ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ജോർജ് ജോസഫും കേരളാ കോൺഗ്രസ്സ് (എം) – ൽ പ്രവർത്തിക്കുന്നതിന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും അംഗത്വം സ്വീകരിച്ചു

By admin Jul 18, 2021 #news
Keralanewz.com

പാറത്തോട്:കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ:ആൻസി ജോസഫും ഭർത്താവും മുൻ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ജോർജ് ജോസഫും കേരളാ കോൺഗ്രസ്സ് (എം) – ൽ പ്രവർത്തിക്കുന്നതിന് കേരളാ കോൺഗ്രസ്സ് (എം)ചെയർമാൻ ജോസ്  കെ മാണിയിൽ നിന്നും അംഗത്വം സ്വീകരിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും  വിജയിച്ച അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയ്ക്കും കാഞ്ഞിരപ്പള്ളി എം.എൽ.എയും കേരള ഗവൺമെന്റ് ചീഫ് മായ ഡോ:എൻ ജയരാജ് നും കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ വച്ചാണ് ഇരുവരും കേരള കോൺഗ്രസ് (എം) അംഗത്വം സ്വീകരിച്ചത്

കോൺഗ്രസിൽ നിന്നും മറ്റ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഒത്തിരി നേതാക്കന്മാരും പ്രവർത്തകരും വരുംദിവസങ്ങളിലും കേരള കോൺഗ്രസ് (എം) അംഗത്വം  സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ശ്രീ.ജോസ് കെ മാണി അഭിപ്രായപ്പെട്ടു.കേരളാ കോൺഗ്രസ്‌ (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ:സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ്‌ ശ്രീ. സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ. ലോപ്പസ് മാത്യൂ, ശ്രീ. വി. ടി ജോസഫ്, സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം ശ്രീ. ജോർജുകുട്ടി അഗസ്തി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, ജോണിക്കുട്ടി മഠത്തിനകം, ജോസ് കാനാട്ട്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഡയസ് കോക്കാട്ട്, മണ്ഡലം പ്രസിഡന്റ്‌മാരായ തോമസ് കട്ടയ്ക്കൻ, ചാർളി കോശി,ബിജോയ്‌ മുണ്ടുപാലം, ദേവാസിയാച്ഛൻ  വാണിയപ്പുര, ജോബി ജോബ് , ജോഷി മുഴിയാങ്കൽ, ഔസേപ്പച്ചൻ വെള്ളൂക്കുന്നേൽ,വക്കച്ചൻ പാംബ്ലാനി,തോമസ് മാണി, ജെയിംസ് വലിയവീട്ടിൽ,,വിവിധ പോഷക സംഘടാ ഭാരവാഹികളായ ജാൻസ് വയലിക്കുന്നേൽ, തോമസ് ചെമ്മരപ്പള്ളി, ജോളി ഡോമിക്,എ. എസ്. ആന്റണി എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post