Thu. Mar 28th, 2024

വിലയിടിവു മൂലം കഷ്ടപ്പെടുന്ന നാളികേര കർഷകരെ സംരക്ഷിക്കും; ജോസ് കെ. മാണി എം.പി

By admin Nov 13, 2022 #news
Keralanewz.com


വിലയിടിവു മൂലംകഷ്ടപ്പെടുന്ന നാളികേര കർഷകരെ സംരക്ഷിക്കാൻ ഗവണ്മെൻറ് തലത്തിലും മുന്നണി തലത്തിലും ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് കേരളാ കോൺഗ്രസ്സ് (എം)ചെയർമാൻ ജോസ് കെ. മാണി എം.പി. പ്രസ്താവിച്ചു . നാളികേര കർഷക സമര പ്രഖ്യാപന സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പച്ചത്തേങ്ങ കിലോക്ക് 50 രൂപ നിരക്കിൽ ഗവണ്മെൻറ് പഞ്ചായത്തു തലത്തിൽ സംഭരിക്കണം

മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തുന്ന നാളികേര പാർക്ക് ആരംഭിക്കാൻ ഗവണ്മെൻറ് മുൻ കയ്യെടുക്കണം നാളികേര കർഷകർക്ക് വിലസ്ഥിരതാ ഫണ്ട് ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മൂന്നു ഘട്ടങ്ങളായുള്ള സമരപരിപാടികൾക്ക് സമ്മേളനം രൂപം നൽകി. കേരളാകോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡണ്ട് ടി.എം.ജോസഫ് ആദ്ധ്യക്ഷം വഹിച്ചു

കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കെ.ജെ.ദേവസ്യ,മുഹമ്മദ് ഇക്ബാൽ ജോസ് പുത്തൻ കാല, കെ.എം.പോൾസൺ, കെ.കെ.നാരായണൻ, ബേബി കാപ്പുകാട്ടിൽ, വിനോദ് കുര്യാക്കോസ് ആൻറണി ഈ രൂരി, വയലാങ്കര മുഹമ്മദ് ഹാജി, റുക്കിയ ബീവി, ബോബി മൂക്കൻതോട്ടം, ബോബി ഓസ്റ്റിൻ, പ്രിൻസ് പുത്തൻ കണ്ടം, എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post