Fri. Apr 19th, 2024

കലാലയങ്ങൾ ലഹരിവിമുക്തമാക്കണം ; കെ.എസ്.സി(എം)

By admin Nov 13, 2022 #news
Keralanewz.com

കോട്ടയം: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും,ലഹരി മാഫിയയിൽ നിന്നും കലാലയങ്ങളെയും യുവതലമുറയെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യവുമായി കെ. എസ്.സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാലയങ്ങൾക്ക് മുന്നിൽ ലഹരി വിമോചന സദസ്സും, ലഹരിക്ക് എതിരെ പ്രതിജ്ഞയും എടുക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കുറവിലങ്ങാട് ദേവമാതാ കോളജിൽ ജില്ലാ തല ഉദ്ഘാടനം നടന്നു.

കെ.എസ്.സി (എം) ജില്ലാ പ്രസിഡൻ്റ് ആദർശ് മാളിയേക്കൽ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് ടോബി തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ലഹരിക്ക് എതിരെ സാമൂഹിക കവചം സൃഷ്ടിച്ച് പുതുതലമുറയെ സംരക്ഷിക്കാൻ വിദ്യാർത്ഥി സമൂഹം ഒന്നിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യം ആയി മാറി എന്ന് അദ്ദേഹം പറഞ്ഞു.

കെ എസ് സി (എം) കോട്ടയം ജില്ലാ സെക്രട്ടറി മാരായ ക്രിസ്റ്റോം കല്ലറക്കൽ,ഡൈനോ കുളത്തൂർ, ദീപക് പല്ലാട്ട്, അമൽ ചാമക്കാല,കെ എസ് സി (എം) നിയോജകമണ്ഡലം പ്രസിഡന്റ്
മാരായ ആൻസൺ റ്റി ജോസ്, അലൻ റ്റി സാജൻ, എബിൻ തോമസ്,ജോ തോമസ്, ബ്രൗൺ ജെയിംസ് സണ്ണി,അഖിൽ മാടക്കാൽ, ആൽവിൻ ജോസ് , പ്രിൻസ് തോട്ടത്തിൽ, തോമസ് ജോസഫ്,യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാണി , കെ എസ് സി (എം) കുറവലങ്ങാട് മണ്ഡലം പ്രസിഡന്റ് ആൽബിൻ സിബി, റ്റോണു ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post