Thu. Apr 25th, 2024

ക്ഷീര കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പാല്‍ വില ഉയര്‍ത്തണം ; ഡോ.എന്‍. ജയരാജ്

By admin Nov 21, 2022 #news
Keralanewz.com


മൂണ്ടക്കയം: ക്ഷീര കര്‍ഷക മേഖലയില്‍ കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പാല്‍ വില ഉയര്‍ത്തണമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. പറഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസനവകുപ്പും ചേര്‍ന്ന് നടത്തിയ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കാലീത്തീറ്റയുടെ വിലവര്‍ദ്ധനവും പരിപാലന ചെലവ് ക്രമാധീതമായി വര്‍ദ്ധിച്ചതും ക്ഷീര കര്‍ഷകരെ ബാധിച്ചു. കര്‍ഷകരുടെ ഉത്പന്നത്തിന് വിപണയില്‍ വില ലഭിച്ചാല്‍ മാത്രമെ പിടിച്ച് നില്‍ക്കാനാകു. കാലീത്തീറ്റ വില വര്‍ദ്ധനവ് അടക്കമുള്ള കര്‍ഷക പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് ഇടപെടീല്‍ നടത്തുമെന്ന് എം.എല്‍.എ. അറിയിച്ചു. കാലിത്തീറ്റ പദ്ധതി വിതരണ ഉദ്ഘാടനും ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെ ആദരിക്കലും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. നടത്തി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. കന്നുകാലി പ്രദര്‍ശന മത്സരം കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര കര്‍ഷക സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അഞ്ജലി ജേക്കബ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. ശാരദ, പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, വിമലാ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീര്‍, പി.കെ.പ്രദീപ്, മോഹനന്‍ റ്റി.ജെ., രത്‌നമ്മ രവീന്ദ്രന്‍, ജൂബി അഷ്‌റഫ്, ജയശ്രീ ഗോപിദാസ്, കെ.എസ്. എമേഴ്‌സണ്‍, ബി.ഡി.ഒ. ഫൈസല്‍ എസ്, ജോയിന്റ് ബി.ഡി.ഒ., സിയാദ് റ്റി.ഇ., ഡയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ജിസ, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കണ്ണന്‍ എസ്. പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സംഘങ്ങളുടെ ഭാരവാഹികള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷീര കര്‍ഷകരെ ആദരിക്കല്‍ ഗവ്യജാലകം, ഡയറി എക്‌സിബിഷന്‍, സൗജന്യ ചികിത്സാ ക്ലാസ് തുടങ്ങിയവയും നടത്തി.

Facebook Comments Box

By admin

Related Post