Wed. Apr 24th, 2024

അര്‍ജന്റീന ഇന്ന് ഖത്തറില്‍ ആദ്യ മത്സരത്തിന് ഇറങ്ങും.2014 ല്‍ ഫൈനലില്‍ കൈവിട്ട കിരീടം ആണ് മെസ്സിയുടെയും ലക്ഷ്യം.

By admin Nov 22, 2022 #Argentina #FIFA #Messi
Keralanewz.com

അര്‍ജന്റീന ഇന്ന് ഖത്തറില്‍ ആദ്യ മത്സരത്തിന് ഇറങ്ങും. ഗ്രൂപ്പ് സിയില്‍ ഏഷ്യന്‍ കരുത്തര്‍ ആയ സൗദി അറേബ്യ ആണ് അര്‍ജന്റീനയുടെ നാളത്തെ എതിരാളികള്‍.

പരിക്കുകള്‍ കാരണം ലൊ സെല്‍സ, ജോക്വലിന്‍ കൊറെയ താരങ്ങളെ നഷ്ടമായി എങ്കിലും ശക്തമായ നിരയും ആയി 36 മത്സരങ്ങളില്‍ പരാജയം അറിയാതെയാണ് അര്‍ജന്റീന ലോകകപ്പിന് എത്തുന്നത്. മുമ്ബ് പരസ്പരം ഏറ്റുമുട്ടിയ നാലു തവണ രണ്ടു തവണ അര്‍ജന്റീനയെ സൗദി സമനിലയില്‍ തളച്ചു എങ്കിലും ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ഇരു ടീമുകളും ആദ്യമായി ആണ് ഏറ്റുമുട്ടുന്നത്. രണ്ടു തവണ ലോകകപ്പ് നേടിയ അര്‍ജന്റീനക്ക് 1986 നു ശേഷം ഒരു ലോകകപ്പ് എന്ന സ്വപ്നം ആണ് ഇത്തവണ. 2014 ല്‍ ഫൈനലില്‍ കൈവിട്ട കിരീടം ആണ് മെസ്സിയുടെയും ലക്ഷ്യം.

Facebook Comments Box

By admin

Related Post