ജോസ് കെ മാണിയെ മര്യാദ പഠിപ്പിക്കാൻ നോക്കണ്ട എന്ന് കേരളാ കോൺഗ്രസ് എം നേതാവ് എ എച് ഹഫീസ് .

Keralanewz.com

വിഴിഞ്ഞം കലാപത്തിന്റെ പേരിൽ ബിഷപ്പിനെ പ്രതിയാക്കിയ പോലീസ് നടപടിക്കെതിരെ ഇടതു പക്ഷ പ്രൊഫൈലുകൾ എന്ന് തോന്നിക്കും വിധം നടത്തിയ സൈബർ ആക്രമണത്തിന് മറുപടിയുമായി കേരളാ കോൺഗ്രസ് എം നേതാവ് എ എച് ഹാഫിസ് രംഗത്ത് . കടുത്ത ഭാഷയിൽ ആണ് ഹഫീസ് പ്രതികരിച്ചത് . ഇടതു മുന്നണിയിൽ നിന്നും ജോസ് കെ മാണിയെ പുറത്താക്കണമെന്നായിരുന്നു ഒരു വിഭാഗം ഇടതു പ്രൊഫൈലുകൾ ഫേസ്ബുക് പേജുകളിൽ പ്രതികരിച്ചു വന്നത് . ഇവയിൽ കൂടിയ പങ്കും മുസ്ലിം നാമധാരികളായ ഫൈക് പ്രൊഫൈലുകൾ ആയിരുന്നു എന്നതും ശ്രദ്ധേയം . ഇടതു പക്ഷത്തിന്റെ ഒരു നേതാക്കളും ഇതിനോട് പ്രതികരിച്ചിരുന്നില്ല .

ഫേസ്ബുക്കിലെ ഹഫീസിന്റെ കുറിപ്പ് താഴെ നൽകുന്നു .
ജോസ് കെ മാണിയെ മുന്നണി മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുന്ന മാന്യദ്ദേേങ്ങളോടാണ്.
അവിടെ ആക്രമ സമരത്തെ ജോസ് കെ മാണിയോ കേരള കോൺഗ്രസ് (എം) പാർട്ടിയോ ന്യായീകരിച്ചിട്ടില്ല.
പുരകത്തുമ്പോൾ വാഴ വെട്ടാൻ ശ്രമിക്കുന്നവരെ ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം ചെയ്തത് എന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്ന കാലം എന്തു പറഞ്ഞിട്ടും കാര്യമില്ല.
അക്രമ സ്ഥലത്ത് ഇല്ലാതിരുന്ന ആർച്ച് ബിഷപ്പ് ആദരണീയരായ തോമസ് നെറ്റോ പിതാവിനെ പ്രതിചേർത്തത് തെറ്റായ നടപടി തന്നെയാണ്.
ജോസ് കെ മാണിസാർ പറയുന്നതിന് മുമ്പ് തന്നെ ഞാൻ ആ കാര്യം പോസ്റ്റ് ചെയ്ത ആളുമാണ്.
ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിൻറെ മകനാണ് അദാനി ഗ്രൂപ്പിൻറെ കേസ് കൈകാര്യം ചെയ്യുന്നയാൾ.
അയാൾ നൽകിയ ലിസ്റ്റ് പ്രകാരമല്ല പ്രതി പട്ടിക ഉണ്ടാക്കേണ്ടത്.
ലത്തീൻ കത്തോലിക്കാ അതിരൂപതയിൽ ഇടതുപക്ഷ വിരുദ്ധരായ വൈദികറുണ്ട് അവരെ രാഷ്ട്രീയമായി തിരുത്തേണ്ടത് ഉത്തരവാദിത്വം അവിടുത്തെ ബിഷപ്പിന് ഇല്ല. ബലാൽസംഗം കേസിൽ വിൻസൻറ് ശിക്ഷിക്കപ്പെടുകയും അതോടെ അയോഗ്യനാവുകയും ചെയ്യുന്നതോടെ കോവളം ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ അവിടെ കത്തോലിക്കാ രൂപതയെ ഇടതുവിരുദ്ധ ചേരിയിൽ എത്തിക്കുക എന്ന് ഉദ്ദേശത്തോടെ ബഷീറിൻറെ മകൻ നടത്തിയ കളി മാത്രമാണ് മെത്രാനെ പ്രതി ചേർത്തത്. അത് ജോസ് കെ മാണി സാർ പറയേണ്ടത് പോലെ പറഞ്ഞു.

Facebook Comments Box