Tue. Apr 16th, 2024

ഇംഗ്ലണ്ടിലും വെയ്ല്‍സിലും മൂന്നില്‍ ഒരാള്‍വീതം മതമില്ലാത്തവര്‍.

By admin Dec 1, 2022 #Engaland #Uk #Wales
Keralanewz.com

ഇംഗ്ലണ്ടിലും വെയ്ല്‍സിലും മൂന്നില്‍ ഒരാള്‍വീതം മതമില്ലാത്തവര്‍. 2021ലെ സെന്‍സസ് ഫലം പുറത്തുവന്നപ്പോള്‍ 37 ശതമാനം പേരും തങ്ങള്‍ക്ക് മതമില്ലെന്ന് അടയാളപ്പെടുത്തി.

2011ല്‍ ഇത് 25 ശതമാനമായിരുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

രാജ്യചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യാനികളുടെ എണ്ണം 50 ശതമാനത്തില്‍ കുറഞ്ഞു. 2011ല്‍ 59.3 ശതമാനമായിരുന്നത് ഈ സെന്‍സസ് ആയപ്പോഴേക്കും 46.2 ആയി. അതേസമയം മുസ്ലിം– ഹിന്ദു വിശ്വാസികളുടെ എണ്ണവും കൂടി. 4.9 ശതമാനമായിരുന്ന മുസ്ലിങ്ങള്‍ 6.5 ആയപ്പോള്‍ ഹിന്ദുക്കള്‍ 1.5ല്‍ നിന്ന് 1.7 ആയി ഉയര്‍ന്നു.

ബ്രിട്ടനില്‍ വെള്ളക്കാരല്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായും വ്യക്തമായി. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 82 ശതമാനം പേര്‍ വെള്ളക്കാര്‍ എന്ന് സ്വയം അടയാളപ്പെടുത്തി. 

Facebook Comments Box

By admin

Related Post