Kerala News

പോപ്പുലര്‍ ഫ്രണ്ടിന് പങ്കെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് കേന്ദ്രം.വൈദികരെ പൂട്ടാന്‍ എന്‍ഐഎ -ദേശാഭിമാനി പത്രത്തിന്റെ ആരോപണം ഗൗരവമായി കേന്ദ്രം കാണുന്നു.ആൻ്റണി രാജുവിനെതിരെയും സിപിഎം പത്രത്തിന്റെ ഒളിയമ്പ്

Keralanewz.com

തീവ്രവാദ ഫണ്ടിങ് വിഴിഞ്ഞത്തുണ്ടായി എന്ന നിഗമനത്തെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ഈ സാഹചര്യത്തിലാണ് എന്‍ഐഎ വിവര ശേഖരണം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സ്ഥിതി ഗതികള്‍ വിശകലനം ചെയ്യുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നില്‍ ഒമ്ബതംഗ സംഘമെന്ന് ദേശാഭിമാനി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. സമരനേതാവ് വികാരി ജനറല്‍ യൂജിന്‍ പെരേരയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടെന്നാണ് ദേശാഭിമാനി വാര്‍ത്ത. 

എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവന്‍കൂര്‍ സോഷ്യസ് സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ എ ജെ വിജയന്‍, തീവ്ര ഇടത് സ്വഭാവമുള്ള ഐടി കണ്‍സള്‍ട്ടന്റ് പ്രസാദ് സോമരാജന്‍, വലിയതോപ്പ് സ്വദേശി ബെഞ്ചമിന്‍ ഫെര്‍ണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോണ്‍ ജോസഫ്, കൊല്ലം അഞ്ചല്‍ സ്വദേശി ബ്രദര്‍ പീറ്റര്‍, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി ജാക്‌സന്‍ പൊള്ളയില്‍, പുല്ലുവിള സ്വദേശിനി സീറ്റാ ദാസന്‍ എന്നിവരാണ് ഗൂഢസംഘത്തിലെ മറ്റംഗങ്ങള്‍ എന്ന് ദേശാഭിമാനി പറയുന്നു. 

മന്ത്രി ആൻ്റണി രാജുവിന്റെ കുടുംബ അംഗങ്ങൾ ആണ് പ്രശ്‌നം ഉണ്ടാക്കുന്നെതെന്നും ദേശാഭിമാനി പത്രം പറഞ്ഞു വെക്കുന്നു . സർക്കാരിനൊപ്പം ആണ് ആന്റണി രാജുവെങ്കിലും അദ്ദേഹത്തിനിട്ടും ദേശാഭിമാനിയുടെ ഒളിയമ്പ് ഉണ്ട് . ലത്തീൻ സഭക്കാരൻ ആയ ആന്റണി രാജു വേണ്ട വിധം ഇടപെട്ടില്ല എന്നും സിപിഎം നു പരാതി ഉണ്ട് .

Facebook Comments Box