Fri. Mar 29th, 2024

കോവിഡ്‌ മഹാമാരിയില്‍ വലിയ പ്രതിസന്ധി നേരിട്ട ബ്യൂട്ടി പാര്‍ലര്‍ മേഖല പൂര്‍ണമായും അടച്ചുപൂട്ടലിലേക്ക്‌

By admin Jul 19, 2021 #news
Keralanewz.com

കോട്ടയം: കോവിഡ്‌ മഹാമാരിയില്‍ വലിയ പ്രതിസന്ധി നേരിട്ട ബ്യൂട്ടി പാര്‍ലര്‍ മേഖല പൂര്‍ണമായും അടച്ചുപൂട്ടലിലേക്ക്‌. കഴിഞ്ഞ ലോക്‌ഡൗണില്‍ മാസങ്ങളോളം അടിച്ചിടേണ്ടി വന്നു. തുറന്നു പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണു കോവിഡ്‌ രണ്ടാം തരംഗവും വീണ്ടും ലോക്‌ഡൗണും വന്നത്‌. ഇളവുകളോടെ തുറക്കാന്‍ ചിലയിടങ്ങളില്‍ അനുമതിയുണ്ടെങ്കിലും നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്‌ മിക്ക ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ക്കുമുളളത്‌.
നാലു ലക്ഷത്തോളംപേരാണ്‌ ബ്യൂട്ടി പാര്‍ലര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്‌. ഏറിയ പങ്കും സ്‌ത്രീകള്‍. വലിയ തുകകള്‍ ബാങ്കില്‍നിന്നു വായ്‌പ എടുത്താണ്‌ പലരും ബിസിനസ്‌ തുടങ്ങിയത്‌.
ഏകദേശം ഇരുപതു ലക്ഷത്തിനും അമ്ബത്‌ ലക്ഷത്തിനും ഇടയിലാണ്‌ പലരും വായ്‌പ എടുത്തിരിക്കുന്നത്‌. പതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയിലാണു ജീവനക്കാരുടെ ശമ്ബളം. ഭീമമായ വൈദ്യുതി ബില്ല്‌, കോസ്‌മെറ്റിക്‌ ഉല്‍പന്നങ്ങള്‍ക്കു വേണ്ടി വരുന്ന തുക തുടങ്ങിയ ചെലവുകള്‍ വേറെയും. കല്യാണസീസണ്‍ ആയിരുന്ന ഏപ്രില്‍, മേയ്‌ മാസങ്ങളിലെ വരുമാനം നിലച്ചു. വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ പലതും ഉപയോഗശൂന്യമായി.
ബ്യൂട്ടി പാര്‍ലര്‍ മേഖലയുടെ രക്ഷയ്‌ക്കായി സംസ്‌ഥാന സര്‍ക്കാരും തൊഴില്‍ വകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ്‌ പാര്‍ലര്‍ ഉടമകളുടെ ആവശ്യം.
വാടക ഒരു വര്‍ഷത്തേക്ക്‌ ഒഴിവാക്കുക, പലിശരഹിത, കുറഞ്ഞ പലിശനിരക്കിലുള്ള വായ്‌പകള്‍ സിബില്‍ സ്‌കോറിന്റെ അനുപാതത്തില്‍ അല്ലാതെ നല്‍കുക, വായ്‌പാ തിരിച്ചടവിനു കാലാവധി നീട്ടുക, കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ബ്യൂട്ടി പാര്‍ലറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ബ്യൂട്ടിഷന്‍മാര്‍ക്കു എത്രയും വേഗം വാക്‌സിന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണു ബ്യൂട്ടിപാര്‍ലര്‍ ഉടമകള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌.

Facebook Comments Box

By admin

Related Post