Thu. Apr 25th, 2024

ഭ​ര​ണ​ങ്ങാ​ന​ത്ത്‌ വിശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു ഇന്ന് രാ​​വി​​ലെ 10.45നു ​​ കൊ​ടി​യേ​റും

By admin Jul 19, 2021 #news
Keralanewz.com

ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​നു ഇന്ന്  കൊ​​ടി​​യേ​​റും. ഈ ​​വ​​ർ​​ഷ​​ത്തെ തി​​രു​​നാ​​ളി​​ന് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ സ്വ​​ർ​​ഗ​​പ്രാ​​പ്തി​​യു​​ടെ 75-ാം വാ​​ർ​​ഷി​​ക​​ദി​​ന​​മെ​​ന്ന പ്ര​​ത്യേ​​ക​​ത കൂ​​ടി​​യു​​ണ്ട്. ഇന്ന്  രാ​​വി​​ലെ 10.45നു ​​പാ​​ലാ​രൂ​പ​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​നു കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്നു പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ദി​​വ​​സ​​വും രാ​​വി​​ലെ 5.30, 6.45, 8.00, 11.00, ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്ന്, അ​​ഞ്ച് എ​​ന്നീ സ​​മ​​യ​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും.

വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു​​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു​​ശേ​​ഷം ജ​​പ​​മാ​​ല പ്രാ​​ർ​​ഥ​​ന ന​​ട​​ത്തും. 27നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. പ്ര​​ധാ​​ന​​ തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 28നു ​​രാ​​വി​​ലെ 11ന് ​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ തി​​രു​​നാ​​ൾ റാ​​സ അ​​ർ​​പ്പി​​ക്കും.കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി വി​​ശ്വാ​​സി​​ക​​ൾ​​ക്കു തി​​രു​​നാ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാം. ഓ​​ണ്‍​ലൈ​​ൻ വ​​ഴി എ​​ല്ലാ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളും ലൈ​​വാ​​യി സംപ്രേഷ​​ണം ചെ​​യ്യും. തി​​രു​​നാ​​ളി​​ന്‍റെ തു​​ട​​ക്ക​​ദി​​വ​​സ​​മാ​​യ നാ​​ളെ മു​​ത​​ൽ 28 വ​​രെ ശാ​​ലോം ടി​​വി​​യി​​ൽ രാ​​വി​​ലെ 6.30നും ​​ഷെ​​ക്കൈന ടി​​വി​​യി​​ൽ എ​​ല്ലാ​​ദി​​വ​​സ​​വും രാ​​വി​​ലെ എ​​ട്ടി​​നും വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സ തീ​​ർ​​ഥാ​​ട​​ന ദേ​വാ​​യ​​ത്തി​​ല​​ർ​​പ്പി​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന സം​​പ്രേ​​ഷ​​ണം ചെ​​യ്യും

Facebook Comments Box

By admin

Related Post