Thu. Apr 25th, 2024

അര്‍ജന്റീന-ആഹ്‌ളാദപ്രകടനം പാതിവഴിയില്‍ നിര്‍ത്തി

By admin Dec 22, 2022 #Argentina #Messi #World Cup
Keralanewz.com

ഐതിഹാസിക വിജയവുമായി മൂന്നാംവട്ടവും ലോക ഫുട്‌ബോള്‍ കിരീടം ലയണല്‍ മെസിയും സംഘവും നാട്ടിലെത്തിച്ചതിന്റെ ആഹ്‌ളാദത്തിമിര്‍പ്പിലാണ്‌ അര്‍ജന്റീന.

രാജ്യത്ത്‌ പൊതുഅവധി പ്രഖ്യാപിച്ചാണ്‌ സന്തോഷം പ്രകടമാക്കിയത്‌. അതിനുപിന്നാലെ ക്രമീകരിച്ച വിക്‌ടറി പരേഡ്‌ ആരാധകബാഹുല്യല്യത്താല്‍ പാതിവഴിയില്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായെന്നാണു വിവരം.
ബ്യൂണസ്‌ ഐറിസിലെ വിക്‌ടറി പരേഡിനിടെയാണ്‌ നാടകീയ സംഭവങ്ങള്‍. നാല്‍പ്പതു ലക്ഷത്തോളം ആളുകളാണത്രേ മെസിപ്പടയുടെ വിജയയാത്ര നേരിട്ടുകാണാന്‍ തടിച്ചുകൂടിയത്‌. ഭ്രാന്തമായ ആവേശത്തില്‍ നിയന്ത്രണമെല്ലാം പാളി. നഗരവീഥികളിലൂടെ താരങ്ങളെയും വഹിച്ചുനീങ്ങിയ തുറന്ന ബസിലേക്ക്‌ ഫ്‌ളൈ ഓവറില്‍നിന്ന്‌ ആരാധകരില്‍ ചിലര്‍ ചാടിയതു സ്‌ഥിതി വഷളാക്കി. ചിലര്‍ ലക്ഷ്യത്തിലെത്തിയപ്പോള്‍ ചാട്ടം പിഴച്ച്‌ നിലത്തുവീണവരുമേറെ. ജനക്കൂട്ടത്തിനിടയിലൂടെ ബസ്‌ നിരങ്ങിനീങ്ങുന്നതിനിടെയായിരുന്നു ഇത്‌. ചാട്ടത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. വിവിധയിടങ്ങളിലായി ഇരുപതിലധികം പേര്‍ക്കു പരുക്കേറ്റെന്നാണു റിപ്പോര്‍ട്ട്‌. പരുക്കേറ്റയാളെ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌ട്രെച്ചറില്‍ നീക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്‌ട്രെച്ചറില്‍ കിടന്നും ടീമിനു ജയാരവം മുഴക്കുന്ന ആരാധകനെയും കാണാം.

Facebook Comments Box

By admin

Related Post