Fri. Mar 29th, 2024

എസ്.എഫ്.ഐ ജില്ലാ കമ്മറ്റി പിരിച്ചുവിടാനുള്ള സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം നടപ്പാക്കാതെ സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വം.

By admin Dec 23, 2022 #SFI #TVM
Keralanewz.com

നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാര്‍ട്ടിക്ക് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്. ഇതിനിടെ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേമം ഏരിയാ കമ്മിറ്റി ഇന്ന് ചേരും.

സി.പി.എമ്മിന് നിരന്തര തലവേദനയായി മാറുകയാണ് തിരുവനന്തപുരം ജില്ലയിലെ സംഘടനാ വിഷയങ്ങള്‍. ആരും നിയന്ത്രിക്കാന്‍ ഇല്ലാത്ത അവസ്ഥയിലേക്ക് ജില്ലയിലെ പാര്‍ട്ടി പോകുന്നു എന്ന വിമര്‍ശനം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തന്നെ ഉയര്‍ന്നു.

Facebook Comments Box

By admin

Related Post