Thu. Apr 25th, 2024

എലിക്കുളം ഉപതിരഞ്ഞെടുപ്പ് ടോമി ഇടയോടിയിൽ കേരളാ കോൺഗ്രസ്സ് (എം) എൽ.ഡി.എഫ് സ്ഥാനാർത്ഥി

By admin Jul 20, 2021 #news
Keralanewz.com

പാലാ: എലിക്കുളംഗ്രാമപഞ്ചായത്ത് ഇളംങ്ങുളം 14-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് (എം) ലെ ടോമി ഇടയോടിയിൽ മത്സരിക്കും.മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കർഷക യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ് ടോമികേരളാ കോൺഗ്രസ്സ്(എം) ചെയർമാൻ ജോസ്.കെ.മാണിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന കേരളാ കോൺഗ്രസ്സ് (എം) പാലാ നിയോജക മണ്ഡലം നേതൃയോഗമാണ് ടോമിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്

യോഗത്തിൽ സണ്ണി തെക്കേടം, ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, സാജൻ തൊടുക,തോമസ് ആൻറണി,തോമസ് കുട്ടി വട്ടയ്ക്കാട്ട് എന്നിവർ സംബന്ധിച്ചു.എൽ.ഡി.എഫിൽ കഴിഞ്ഞ തവണ ഈ വാർഡ് കേരളാ കോൺഗ്രസ്സ് (എം)നാണ് നൽകിയിരുന്നത്.സ്വതന്ത്ര സ്ഥാനാത്ഥിയായി വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെ തുടർന്നാണ് ഈ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി.എഫ് രണ്ടാംസ്ഥാനത്തും യു.ഡി എഫ് മൂന്നാം സ്ഥാനത്തുമായിരുന്നു. 16 അംഗ ഗ്രാമ പഞ്ചായത്ത് ഭരണം എൽ ഡി.എഫിനാണ്

Facebook Comments Box

By admin

Related Post