Thu. Apr 25th, 2024

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മാണകേന്ദ്രം ഫെബ്രുവരി 6ന്

By admin Feb 5, 2023 #helicopter
Keralanewz.com

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറി കര്‍ണാടകയിലെ തുമകുരുവിലെ ഗുബ്ബിയില്‍.

615 ഏക്കര്‍ വിസ്തൃതിയുള്ള ഫാക്ടറി ഫെബ്രുവരി 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കും. 2016ല്‍ മോദി തന്നെയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. രാജ്യത്തിനു ആവശ്യമായ എല്ലാ ഹെലികോപ്റ്ററുകളും നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തില്‍ സജ്‌ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനു കീഴില്‍ ഫാക്ടറി സ്ഥാപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് (എല്‍.യു.എച്ച്‌) ആദ്യഘട്ടത്തില്‍ ഇവിടെ നിര്‍മ്മിക്കുക. പിന്നീട് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്‌), ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്റര്‍ (ഐഎംആര്‍എച്ച്‌) എന്നിവയും നിര്‍മ്മിക്കും. തദ്ദേശീയമായി നിര്‍മ്മിച്ച മൂന്ന് ടണ്‍ സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടി പര്‍പ്പസ് ഹെലികോപ്റ്ററാണ് എല്‍.യു.എച്ച്‌.

ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികളും ഇവിടെ നടത്തും. നാലായിരത്തിലധികം ജോലികളില്‍ നാലായിരത്തിലധികം പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കും. ഹെലി റണ്‍വേ, എയര്‍ക്രാഫ്റ്റ് സ്റ്റോറേജ് സെന്‍റര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തുടങ്ങിയുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post