പാലാ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, മണ്ഢലം പ്രസിഡന്റ്മാർ രാജി വയ്ക്കുന്നു: മൂന്നിലവ് മണ്ഢലം പ്രസിഡന്റ് കേരളാ കോൺഗ്രസ് (എം) ൽ ചേർന്നു നാണംകെടാതിരിക്കാൻ പുറത്താക്കിയെന്ന പ്രസ്ഥാവനയുമായി യൂത്ത് കോൺഗ്രസും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പണ്ടേ ദുർബല പിന്നേം ഗർഭിണി പാലാ യൂത്ത് കോൺഗ്രസിനെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വിശേഷണം ഇല്ല യാതൊരു ഗ്രൗണ്ട് പ്രവർത്തനവും ഇല്ലാതെ കുറച്ച് പത്രപ്രസ്ഥാവനകളുമായി സംഘടനാ പ്രവർത്തനം നടത്തുന്ന പാലാ യൂത്ത് കോൺഗ്രസിൽ പ്രതീക്ഷിച്ച പൊട്ടിത്തെറി .മണ്ഢലം പ്രസിഡന്റ്മാർ രാജി ഭീഷണി മുഴക്കി .മൂന്നിലവ് മണ്ഢലം പ്രസിഡന്റ് എബിൻ കണ്ടത്തിൽ രാജിവെച്ച് കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നു.

പാലാ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ കാര്യപ്രാപ്തിയില്ലായ്മയിൽ പ്രതിഷേധിച്ചാണ് രാജി .കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ യാതൊരു പ്രവർത്തനവും പാലാ യൂത്ത് കോൺഗ്രസ് നടത്തിയില്ല .ഇടത് യുവജന പ്രസ്ഥാനങ്ങളായ ഡിവൈഎഫ്ഐ , യൂത്ത് ഫ്രണ്ട് (എം) , എഐവൈഎഫ് എന്നിവർ നിരവധി പ്രവർത്തനങ്ങളിലൂടെ കളം നിറഞ്ഞപ്പോൾ പാലാ യൂത്ത് കോൺഗ്രസ് ഉറക്കത്തിലായിരുന്നു . കൂടാതെ കേന്ദ്ര ,സംസ്ഥാന സർക്കാരുകൾക്കെതിരെയും യാതൊരു പ്രതിഷേധ പ്രവർത്തനവും നടത്താതെ ചത്ത കുതിരയായി പാലാ യൂത്ത് കോൺഗ്രസ് മാറിയെന്ന് നേതൃത്വത്തെ വിമർശിക്കുന്നവർ പറയുന്നു .അടുത്ത ദിവസങ്ങളിൽ രാജി വയ്കുമെന്നാണ് ഇവർ പറയുന്നത് . അതിനിടയിൽ രാജി വച്ചവരെ പുറത്താക്കിയെന്ന കണ്ണിൽപൊടിയിടൽ തന്ത്രവുമായി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു രാജിവച്ച എബിൻ ദുർബല സംഘടനാ പ്രവർത്തനമാണ് നടത്തിയതെന്നാണ് അവരുടെ ആരോപണം .എങ്കിൽ പിന്നെ നേരത്തേ പുറത്താക്കാമായിരുന്നല്ലോ എന്ന എബിൻ പക്ഷക്കാരുടെ ചോദ്യങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് മറുപടിയുമില്ല

പാലാ മേഖലയിൽ ജോസ് കെ മാണിക്കെതിരെയുളള ഏക അജണ്ഢയിൽ പ്രവർത്തിച്ചാൽ സംഘടന വളരില്ല എന്ന് കോൺഗ്രസ് പാർട്ടിയിൽത്തന്നെ വിമർശനമുണ്ട് യൂത്ത് കോൺഗ്രസിനെപ്പോലെ തന്നേ കോൺഗ്രസ് പാർട്ടിയും പാലാ നിയോജകമണ്ഢലത്തിൽ അലസ പ്രവർത്തനമാണ് നടത്തുന്നത് .ബിജെപിയുടെ സഹായത്തോടെ മൂന്ന് നാല് പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസ് എമ്മിനെ ഭരണത്തിൽ നിന്ന് അകറ്റിനിർത്തി , ജോസ് കെ മാണിയെ പാലായിൽ പരാജയപ്പെടുത്തി എന്നിവയല്ലാതെ കോൺഗ്രസിന് പാലായിൽ സംഘടനാപരമായ യാതൊരു മുന്നേറ്റവുമില്ല . പാലായിൽ ജയിച്ചതാവട്ടെ NCK യിലെ മാണി സി കാപ്പനും .കാപ്പനാണേൽ യുഡിഎഫിനെ ശക്തിപ്പെടുത്താനുളള യാതൊരു പ്രവർത്തനമോ ഇടത് സർക്കാരിനെ വിമർശിക്കുന്ന പ്രസ്ഥാവനകളോ നടത്തുന്നില്ല കാപ്പന്റെ ഈ സമീപനങ്ങൾ സ്വതവേ ദുർബലമായ പാലായിലെ കോൺഗ്രസിന് ഇരട്ടി ഭാരമായിരിക്കുകയാണ് . അടുത്ത ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന് എതിരെയുളള പ്രതിഷേധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടാവണമെന്നും കാപ്പന് , കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം നിർദേശം കൊടുത്തിട്ടുണ്ട്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •