Thu. Apr 25th, 2024

മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

Keralanewz.com

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി.

രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവര്‍ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരെ സഭയില്‍ നുണ പറഞ്ഞു എന്നായിരുന്നു പരാതി. ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. തെളിവില്ലാതെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് ബി.ജെ.പിയുടെ പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

Facebook Comments Box

By admin

Related Post