Fri. Apr 19th, 2024

പള്ളിക്കത്തോട് പഞ്ചായത്ത് മുൻ പ്രസിഡന്റും,പാമ്പാടി ബ്ലോക്ക്‌ ബി ഡി സി മുൻ ചെയർമാനും , കേരള കോൺഗ്രസ്‌ എം സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗവുമായിരുന്ന വി റ്റി തോമസ് പുല്ലാട്ട് വലിയവീട്ടിലിന്റ സ്മരണാർധം രൂപീകരിച്ച വി റ്റി തോമസ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ, ഹൈസ്കൂൾ വിദ്യാർഥിനി വിദ്യാർത്ഥികൾക്കായി അഖില കേരള ക്വിസ് മത്സരം നടത്തുന്നു

By admin Feb 24, 2023 #news
Keralanewz.com

വി റ്റി തോമസ് ഫൌണ്ടേഷൻ.
ആനിക്കാട് ഈസ്റ്റ്: പള്ളിക്കത്തോട് പഞ്ചായത്ത് മുൻ പ്രസിഡന്റും,പാമ്പാടി ബ്ലോക്ക്‌ ബി ഡി സി മുൻ ചെയർമാനും , കേരള കോൺഗ്രസ്‌ എം സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗവുമായിരുന്ന വി റ്റി തോമസ് പുല്ലാട്ട് വലിയവീട്ടിലിന്റ സ്മരണാർധം രൂപീകരിച്ച വി റ്റി തോമസ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ, ഹൈസ്കൂൾ വിദ്യാർഥിനി വിദ്യാർത്ഥികൾക്കായി അഖില കേരള ക്വിസ് മത്സരം നടത്തുന്നു. ഫെബ്രുവരി 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 ന് കോട്ടയം ജില്ലയിൽ ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂളിൽ വച്ചാണ് മത്സരം.ജനറൽ നോളജ്, കറന്റ്‌ അഫയേർസ്, മഹാത്മാഗാന്ധി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാവും മത്സരത്തിനുള്ളത്.

26 ന് വൈകിട്ട് 3.30 ന് പള്ളിക്കത്തോട് യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ഹാളിൽ വി റ്റി തോമസ് അനുസ്മരണവും സമ്മാനവിതരണവും നടക്കും.പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിലെ 18 അംഗൻവാടികളിലേയും അധ്യാപകരെയും, അനധ്യാപകരെയും ആദരിക്കും.

ജോസ് പി ജോൺ പാണ്ടിയപ്പള്ളിയുടെ അധ്യക്ഷതയിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ യോഗം ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗിരീഷ് കുമാർ,ബ്ലോക്ക്‌ മെമ്പർ ജോമോൾ മാത്യു,ജിജി അഞ്ചാനി, ഹെഡ്മിസ്ട്രസ് മിനി ട്രീസ ,മാധ്യമ പ്രവർത്തകരായ അനീഷ് ആനിക്കാട്, ഷിന്റോ പെരുകിലത്താംകുഴി,കാർട്ടൂണിസ്റ് പ്രസന്നൻ ആനിക്കാട്,വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച്‌ പി ജി രാജു,( സി പി എം )ജോജി മാത്യു(കോൺഗ്രസ് )സതീഷ് ചന്ദ്രൻ(ബിജെപി )കൃഷ്ണപിള്ള( സി പി ഐ) ഫൌണ്ടേഷൻ അംഗം പി ജെ ജേക്കബ് പിച്ചളക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ബെന്നി,ആശ ഗിരീഷ്, സനു ശങ്കർ, അനിൽ കുന്നക്കാട്ട്, ജിന്റോ കാട്ടൂർ, സൗമ്യ,അനിൽ കുമാർ, മോളിക്കുട്ടി, അശ്വതി സതീഷ്,വിപിന ചന്ദ്രൻ,മഞ്ജു ബിജു, കെ എൻ വിജയൻ, സന്ധ്യാ ദേവി, രാജമ്മ രാജൻ, കാഞ്ചന രാജു എന്നിവർ സംസാരിക്കും. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സുനിൽ കുന്നക്കാട്ട് സ്വാഗതവും, ഡോ. വി.വി മാത്യു നന്ദിയും പറയുമെന്ന് ഫൌണ്ടേഷൻ ചെയർമാൻ രാജു കുന്നക്കാട്ട്, സെക്രട്ടറി താര തോമസ് എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് :
റീമ കുരുവിള : 94954 44201
താര തോമസ് : 70252 91244.

Facebook Comments Box

By admin

Related Post