Sat. Apr 20th, 2024

ലോക മാതൃഭാഷാ ദിനം ആചരിച്ചു-

By admin Feb 24, 2023 #kuwait #Malayali
Keralanewz.com

NSS കുവൈറ്റ്‌ – മലയാളം മിഷൻ അബുഹലീഫ – മെഹബുള്ള മാതൃഭാഷ സമിതി ലോക മാതൃഭാഷാ ദിനം ആചരിച്ചു. എൻഎസ്എസ് കുവൈറ്റ് അബുഹലീഫ മെഹബൂള ഏരിയ കോർഡിനേറ്റർ ശ്രീ. രാജേന്ദ്രൻ ഇടയമ്മേൽ സന്ദേശം നൽകി. മലയാളം മിഷൻ അദ്ധ്യാപകൻ ശ്രീ. കമൽ രാധാകൃഷ്ണൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻഎസ്എസ് കുവൈറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ. ശ്യാം ജി നായർ, ഏരിയാ ജോയിന്റ് കോ ഓർഡിനേറ്റർ ശ്രീ. സുനേഷ് നായർ എന്നിവർ സംയോജകരായി. രക്ഷകർതൃ പ്രതിനിധികളായ ശ്രീ. പ്രമോദ് കുമാർ, ശ്രീ. രഞ്ജിത്ത് നായർ എന്നിവർ കുട്ടികൾക്ക് ആശംസകൾ കൈമാറി. കുട്ടികളുടെ മലയാളം കവിതാ പാരായണം ശ്രദ്ധേയമായിരുന്നു.

Facebook Comments Box

By admin

Related Post