Thu. Apr 25th, 2024

രാഹുൽ അയോഗ്യൻ, ചടുല നീക്കങ്ങളുമായി കോൺഗ്രസ്, രാഹുലിന്റെ പാർട്ടിയിലെ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി റോബർട്ട് വദ്ര .

By admin Mar 24, 2023 #bjp #congress #CPIM
Keralanewz.com

മോദിക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് MP സ്ഥാനം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് നിലയില്ലാക്കയത്തിലാണ് എത്തപ്പെട്ടിരിക്കുന്നത്. അയോഗ്യത നിലവിൽ വന്നതോടെ രാഹുൽ ഗാന്ധിക്ക് ഇനി 8 വർഷത്തേക്ക് ഇലക്ഷനുകളിൽ മത്സരിക്കാനാകില്ല.
ഭാരത്ജോഡോ യാത്രയോടെ നവജീവൻ ലഭിച്ച കോൺഗ്രസിന് ലഭിച്ച കനത്ത പ്രഹരമാണ് കോടതി വിധി.
ഇനി വരുന്ന രണ്ടു ലോക് സഭാ ഇലക്ഷനുകളിലും മത്സരിക്കാനാകാത്ത രാഹുലിന് പകരക്കാരനായി സഹോദരീ ഭർത്താവ് റോബർട്ട് വദേരയെ ഉയർത്തിക്കൊണ്ടു വരണമെന്ന നിലപാടിലാണ് ഹൈക്കമാൻഡിനെ അനുകൂലിക്കുന്ന ദൂരിപക്ഷം നേതാക്കളും . വയനാട്ടിലെ അടുത്ത സ്ഥാനാർത്ഥിയായി വദേര വന്നാൽ വിജയം സുനിശ്ചിതമാണെന്നാണ് ഈ നേതാക്കളുടെ അവകാശ വാദം.
രാഹുലിന് പകരക്കാരനായി വദ്രവരുന്നതിൽ ഗാന്ധി കുടുംബത്തിനും എതിരഭിപ്രായമില്ല. ഇപ്പോഴും പാർട്ടിയിൽ വളരെ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നത് വദ്രയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാണ്.കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി റോബർട്ട് വദ്രയുടെ കടന്നുവരവ് , – രണ്ടാം upa യുടെ കാലത്തു റോബർട്ട് വദ്രയുടെ അനധികൃതമായ ഇടപെടൽ മൂലം ആണെങ്കിൽ പോലും ആയിരകണക്കിന് കോടികളുടെ ഇൻവെസ്റ്റ്മെന്റ് ഇന്ത്യയിലെ പല സംസ്ഥാനത്തും വന്നിരുന്നു . കേന്ദ്ര സർക്കാരിന്റെ പുതിയ സാമ്പത്തിക നയം മൂലം ഒപ്പം തന്നേ ഇ ഡി യുടെ കടന്നു കയറ്റവും കാരണം വദ്രയെ ബിനാമി ആക്കിയുള്ള കുത്തക മുതലാളിമാരുടെ ക്രയവിക്രയം ഒന്നും ഇപ്പോൾ പഴയപോലെ നടക്കുന്നില്ല . അതുകൊണ്ട് തന്നേ വദ്രയുടെ കേരളത്തിലോട്ടുള്ള വരവ് ആഘോഷമാക്കുകയാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ കമ്പനികൾ . അതെ സമയം തന്നേ കേരളത്തിലോട്ടുള്ള വദ്രയുടെ കടന്നു വരവ് നമ്മുടെ നാടിൻറെ ക്രമസമാധാനം തകർക്കും എന്ന ഭീതിയിൽ ആണ് ഒരു കൂട്ടർ

Facebook Comments Box

By admin

Related Post