Thu. Apr 25th, 2024

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് യുവജനസംഘടനകൾ പ്രചാരണം കൊടുക്കണം ;പ്രൊഫ. ലോപ്പസ് മാത്യ

By admin Jul 24, 2021 #news
Keralanewz.com

കോട്ടയം : തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് രാഷ്ട്രീയ യുവജന സംഘടനകൾ പ്രചാരണം കൊടുക്കണമെന്ന്കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ പി. എസ്. സി. അംഗവുമായപ്രൊഫസർ ലോപ്പസ് മാത്യു പറഞ്ഞു.യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലയിലെ ഏറ്റവും ശക്തമായ യുവജന സംഘടനയായി കേരള യൂത്ത് ഫ്രണ്ട് മാറിയെന്നു അദ്ദേഹം പറഞ്ഞു.ജൂലൈ 27 മുതൽ ആഗസ്റ്റ് 10 വരെ ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും കൺവെൻഷനുകളും ആഗസ്റ്റ് 11 മുതൽ 31 വരെ എല്ലാ മണ്ഡലങ്ങളിലും പുനസംഘടനയും സെപ്റ്റംബർ ആദ്യവാരം ജില്ലാ പുനഃസംഘടനയും നടത്തുന്നതിന് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജോസഫ് സൈമൺ, സുമേഷ് ആൻഡ്രൂസ്,സിറിയക് ചാഴിക്കാടൻ , ആൽബിൻ പേണ്ടാ നം , ശ്രീകാന്ത് എസ് ബാബു, സന്തോഷ് കമ്പകത്തിങ്കൽ, അഖിൽ ഉള്ളം പള്ളിൽ, ഷൈൻ കുമരകം, എൽ ബി കുഞ്ചിറ കാട്ടിൽ,അനൂപ് കെ ജോൺ ,നിയോജക മണ്ഡലം പ്രസിഡണ്ട് മാരായ ജാൻസ് വയലിൽ കുന്നേൽ, യൂജിൻ കൂവള്ളൂർ, റെജി ആറാക്കൽ, സുനിൽ പയ്യപ്പള്ളി, ജിൻ സ്കുര്യൻ, ഡിനു കിങ്ങണംചിറ , അഭിലാഷ് തെക്കേതിൽ ,നിഖിൽ കൊടൂർ കാഞ്ഞിരം തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post