Fri. Apr 19th, 2024

തമ്മിലടിക്ക് പിന്നാലെ പരസ്പരം പുറത്താക്കല്‍, ഐ എന്‍ എല്ലിലെ പിളര്‍പ്പ് പൂര്‍ണമായി

By admin Jul 25, 2021 #news
Keralanewz.com

കൊച്ചി: ഇന്ന് രാവിലെ കൊച്ചിയിലുണ്ടായ പരസ്യ തമ്മിലടിക്ക് പിന്നാലെ ഇന്ത്യന്‍ നാഷണല്‍ ലീ​ഗ് (ഐഎന്‍എല്‍) പിളര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയും പകരം നാസ‍ര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കയും ചെയ്തെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍്റ് അബ്ദുള്‍ വഹാബ് അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെ അബ്ദുള്‍ വഹാബിനെ പാ‍ര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷന്‍്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പിളര്‍പ്പ് പൂര്‍ത്തിയായത്.

നേരത്തേയുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രൂക്ഷമാവുകയായിരുന്നു. നേരത്തേ ഐഎന്‍എല്ലില്‍ ലയിച്ച പിടിഎ റഹീം വിഭാ​ഗം പാ‍ര്‍ട്ടി വിട്ടുപോയിരുന്നു. പിന്നാലെയുണ്ടായ പിളര്‍പ്പ് പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിലായിരുന്നു പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. പൊലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. കാസിം ഇരിക്കൂറും എ.പി അബ്‌ദുള്‍ വഹാബും തമ്മിലുള‌ള അഭിപ്രായ ഭിന്നതയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. യോഗത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയും തുടര്‍ന്ന് ഹോട്ടലിന് പുറത്തെത്തിയ അബ്‌ദുള്‍ വഹാബ് യോഗം റദ്ദാക്കിയതായി മാദ്ധ്യമങ്ങളെ അറിയിക്കുകയുമായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ത‌ര്‍ക്കമുണ്ടാകുകയും അത് സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.

മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിലും പി എസ് സി മെമ്ബര്‍ ആക്കുന്നതിന് വന്‍ തുക കോഴ വാങ്ങിയതിന്റെ പേരിലും പാ‌ര്‍ട്ടി വിവാദത്തിലായിരുന്നു. ഇതിനൊപ്പമാണ് മന്ത്രി പിഡിപി നേതാക്കളെ സന്ദര്‍ശിച്ചു എന്ന വിവാദവും.പുറത്തുവന്നത്.

Facebook Comments Box

By admin

Related Post