തമിഴ് ചലച്ചിത്ര താരം യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരണപ്പെട്ടു,നടിയ്‌ക്ക് ഗുരുതര പരിക്ക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മഹാബലിപുരം: തമിഴ് ചലച്ചിത്ര താരം യാഷികാ ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മഹാബലിപുരത്ത് വച്ച്‌ അമിതവേഗത്തില്‍ പോകവെ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്‌ച രാത്രി ഒരുമണിയോടെയാണ് സംഭവം.

അപകടത്തില്‍ യാഷികയുടെ സുഹൃത്തായ വള‌ളിച്ചെട്ടി ഭവാനി തല്‍ക്ഷണം മരിച്ചു. മൂന്ന് പേരാണ് എസ്‌യുവി കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ സ്ഥലവാസികളെത്തി യാഷികയെയും മറ്റൊരു യാത്രക്കാരിയെയും പുറത്തിറക്കി. എന്നാല്‍ ഭവാനി അപ്പോഴേക്കും മരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട 21കാരിയായ യാഷിക ‘ധ്രുവങ്ങള്‍ 16’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. തുടര്‍ന്ന് ‘ഇരുട്ട് അറയില്‍ മുരട്ട് കൂത്ത്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ചു. യാഷിക അഭിനയിച്ച അഞ്ചോളം ചിത്രങ്ങളാണ് റിലീസിനെത്താനു‌ള‌ളത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •