Thu. Apr 25th, 2024

പെരുമ്പാവൂരിൽ വീട് വാടകക്ക് എടുത്ത് പെൺവാണിഭം; എട്ടംഗ സംഘം പിടിയിൽ

By admin Jul 27, 2021 #news
Keralanewz.com

പെരുമ്പാവൂർ: കടുവാളിൽ വീട് വാടകക്ക് എടുത്ത് പെൺവാണിഭം നടത്തിയ സംഘം പിടിയിൽ. സ്ത്രീകളടക്കം എട്ടുപേരെ കസ്റ്റഡിയിൽ എടുത്തു. നാല് സ്ത്രീകളും നാല് പുരുഷൻമാരുമാണ് പിടിയിലായത്. കീഴില്ലം സ്വദേശി ശബരിലാൽ, മുടക്കുഴ സ്വദേശി നിഷാദ്, ചേലാമറ്റം സ്വദേശി പോൾ, കാഞ്ഞൂർ സ്വദേശി സജീവൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ കടുവാളിലാണ് സംഭവം. ഹോട്ടലിന് പുറകിലുള്ള വീട്ടിലാണ് പെൺവാണിഭം നടന്നിരുന്നത്. ദിവസങ്ങളായി പലരും വന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടവരാണ് വിവരം പോലീസിനെ ധരിപ്പിച്ചത്. പെരുമ്പാവൂർ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് റെയ്ഡ് നടന്നത്

Facebook Comments Box

By admin

Related Post