Tue. Apr 16th, 2024

ഹമ്പിൽ കയറിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു; ബൈക്കിൽ സൂക്ഷിച്ചിരുന്ന മൈദമാവ് റോഡിൽ; മഴ പെയ്തതോടെ മൈദ പശ രൂപത്തിലായി. ഇതോടെ തുടർച്ചയായി രണ്ട് ബൈക്കുകളാണ് തെന്നിമറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു; റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശപ്രകാരം ഹൈവേയിൽ സ്ഥാപിച്ച ഹമ്പ് അപകടക്കെണിയാകുന്നു

By admin Jul 28, 2021 #news
Keralanewz.com

പാലാ: ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ പാലാ പഴയ ബസ്‌സ്റ്റാൻഡിന് സമീപം നഗരമധ്യത്തിൽ നിർമിച്ചിരിക്കുന്ന ഹമ്പാണ് വാഹനങ്ങൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും ഭീഷണിയാകുന്നത്. ഹമ്പിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചയോടെ ഹമ്പിൽ കയറിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു. ബൈക്കിൽ സൂക്ഷിച്ചിരുന്ന മൈദമാവ് റോഡിലാകെ നിരന്നു. പിന്നാലെ വാഹനങ്ങൾ എത്തിയതോടെ മൈദ മീറ്ററുകൾ ദൂരത്തിൽ പരന്നു.

തുടർന്ന് മഴ പെയ്തതോടെ മൈദ പശ രൂപത്തിലായി. ഇതോടെ തുടർച്ചയായി രണ്ട് ബൈക്കുകളാണ് തെന്നിമറിഞ്ഞത്. മൂന്ന് പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു. ഫയർഫോഴ്സ് ഓഫീസർ ഷാജിമോന്റെ നേതൃത്വത്തിൽ ജീവനക്കാർ ഒരുമണിക്കൂറോളം കഠിനപരിശ്രമം നടത്തിയാണ് മൈദ നീക്കംചെയ്ത് റോഡ് പൂർവസ്ഥിതിയിലാക്കിയത്. രണ്ടാഴ്ച മുമ്പ് ഹമ്പിൽവെച്ച് നിയന്ത്രണംവിട്ട വാഹനം സ്‌കൂട്ടറിൽ യാത്ര ചെയ്ത വ്യാപാരിയെ ഇടിച്ചുതെറിപ്പിച്ചിരുന്നു. നഗരത്തിലെ വേഗനിയന്ത്രണത്തിന്റെ ഭാഗമായാണ് ഹമ്പ് നിർമിച്ചത്. മഞ്ഞ വരകൾപോലെ തോന്നിക്കുന്ന ആറ് വരകൾ ചേർന്നതാണ് ഹമ്പ്.

ഡ്രൈവർമാർക്ക് മഞ്ഞ വരകളായി മാത്രമേ ഹമ്പിനെ കാണാൻ കഴിയുന്നുള്ളൂവെന്ന് പരാതിയുണ്ട്. അതിനാൽ വേഗം കുറയ്ക്കാതെ ഹമ്പിൽ പ്രവേശിക്കുന്ന വാഹനങ്ങൾ ഒന്നരമുതൽ രണ്ടര ഇഞ്ചുവരെ കട്ടിയുള്ള മഞ്ഞവരകളിൽ കയറി കുലുങ്ങിചാടും. പെട്ടെന്ന് കുറയ്ക്കുന്നതോടെ പിന്നാലെയെത്തുന്ന വാഹനങ്ങൾ ഇടിച്ചും അപകടമുണ്ടാകുന്നുണ്ട്. ഹമ്പ് നീക്കം ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ മുൻ എം.പി. വക്കച്ചൻ മറ്റത്തിൽ അധ്യക്ഷത വഹിച്ചു

Facebook Comments Box

By admin

Related Post