Fri. Apr 19th, 2024

യു ഡി എഫ് ഭരിയ്ക്കുന്ന കുന്ദമംഗലം അര്‍ബന്‍ സഹകരണ സൊസൈറ്റിയില്‍ കോടികളുടെ വെട്ടിപ്പ്

By admin Jul 29, 2021 #news
Keralanewz.com

യു ഡി എഫ് ഭരിയ്ക്കുന്ന കുന്ദമംഗലം അര്‍ബന്‍ സഹകരണ സൊസൈറ്റിയില്‍ നിക്ഷേപകരുടെ 7 കോടി രൂപ വെട്ടിച്ചതായി പരാതി. 600 ഓളം പേരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ച പണമാണ് വെട്ടിച്ചത്. ഉന്നത യു ഡി എഫ് നേതാക്കളുടെ അറിവോടെയാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം. അതേസമയം ഡിസിസി പ്രസിഡന്‍്റിനുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നിക്ഷേപകര്‍ പറയുന്നു.

കോഴിക്കോട് കുന്ദമംഗലത്ത് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ ചേര്‍ന്ന് 2002ല്‍ ആരംഭിച്ച കുന്ദമംഗലം അര്‍ബന്‍ സഹകരണ സൊസൈറ്റിയിലാണ് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നത്. നാട്ടുകാരില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുമൊക്കെ പിരിച്ച പണമാണ് തട്ടിയെടുത്തത്.

600 ഓളം നിക്ഷപകരില്‍ നിന്നായി 7 കോടിയോളം രൂപയാണ് പിരിച്ചെടുത്തത്.ആര്‍ക്കും ഇതുവരെ മുതലും പലിശയും ലഭിച്ചിട്ടില്ല. മക്കളുടെ കല്യാണത്തിനായി സ്വരുക്കൂട്ടിയ പണവും, വിരമിച്ചപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യമായി ലഭിച്ച തുകയുമൊക്കെ നിക്ഷേപിച്ച പലരും ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണ്.

ചതിക്കപ്പെട്ടെന്ന് മനസിലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിക്ഷേപകര്‍ കോഴിക്കോട് സിസിസി പ്രസിഡന്‍്റ് രാജീവന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ഉണ്ടായില്ലെന്നും നിക്ഷേപകര്‍ പറയുന്നു.

തങ്ങളുടെ പണം തിരിച്ച്‌ ലഭിക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് നിക്ഷേപകര്‍.

Facebook Comments Box

By admin

Related Post