Tue. Apr 16th, 2024

ബാറുകളിൽ വ്യാജ ഹണിബീയും മക്ഡവലും റമ്മും ജവാനും ഒഴുകുന്നു; ഒരു ലീറ്റർ സ്പിരിറ്റുകെ‍ാണ്ട് നിർമിക്കുന്നത് നാലു ലീറ്റർ വിദേശമദ്യം; നിർമാണം ബാറുകളിൽ തന്നെ; സൗകര്യമൊരുക്കിയാൽ നിർമാതാക്കൾ സാമഗ്രികളുമായി എത്തും;കെട്ടിടവും വെളളവും വെളിച്ചവും നൽകിയാൽ വിദേശിയുണ്ടാക്കി ഹേ‍ാളേ‍ാഗ്രാമും സീലും നമ്പറും പതിച്ചു നൽകും; ഒരു കെയ്സ് (18 കുപ്പി) വ്യാജമദ്യം നിർമിക്കാൻ ചെലവ് 4000 രൂപ, വിൽക്കുന്നത് 10,000 രൂപയ്ക്ക്

By admin Jul 29, 2021 #news
Keralanewz.com

പാലക്കാട്: സംസ്ഥാനത്ത് ബാറുകളി ൽ വ്യാജൻ ഒഴുകുന്നു. ഒരു ലീറ്റർ സ്പിരിറ്റുകെ‍ാണ്ട് നാലു ലീറ്റർ വിദേശമദ്യമാണ് നിർമിക്കുന്നത്. അടിസ്ഥാന സൗകര്യമെ‍ാരുക്കി വിവരമറിയിച്ചാൽ ഏതു ജില്ലയിലും സംഘമെത്തി മദ്യം നിർമിച്ചുതരും.

ഒരു കെയ്സ് (18 കുപ്പി) വ്യാജമദ്യം നിർമിക്കാൻ ഏതാണ്ട് 4000 രൂപയാണ് ചെലവ്. അത് 10,000 രൂപയ്ക്കാണു വിൽക്കുക. അതായത് പണം മുടക്കുന്നവന് കെയ്സിൽ ശരാശരി 7000 രൂപ ലാഭം ലഭിക്കും. ഒരുസമയത്ത് 150 ലീറ്റർ വിദേശമദ്യം (20 കെയ്സുകൾ) ഒരു കേന്ദ്രത്തിൽ ഉണ്ടാക്കും. ചില്ലറ വിൽപനക്കാരൻ ചുരുങ്ങിയത് അഞ്ച് കെയ്സെങ്കിലും എടുക്കണമെന്നാണു വ്യവസ്ഥ.

ആലുവയിൽ മുൻപ് പിടികൂടിയ ഒരു സംഘത്തിനു നേതൃത്വം നൽകിയിരുന്നത് ഏക്സൈസിൽനിന്നും പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. നിർമിച്ചു കൈമാറൽ വ്യാജമദ്യ നിർമാണരംഗത്തും നിലവിൽ വന്നതായാണു ഇന്റലിജൻസ് ഉദ്യേ‍ാഗസ്ഥർ സൂചിപ്പിക്കുന്നത്.
ഔട്ട്‌ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും ലഭിക്കുന്ന ഒറിജിനലിനെ വെല്ലുന്ന സംവിധാനത്തേ‍ാടെയാണു വ്യാജ ഹണിബീയും മക്ഡവലും റമ്മും ജവാനും നിർമിച്ചുവിൽക്കുന്നത്. ബെവ്കോ ബേ‍ാട്ടിലുകളെ വെല്ലുന്ന തിളക്കത്തേ‍ാടെ ഡ്യൂപ്ലിക്കേറ്റ് ഹേ‍ാളേ‍ാഗ്രാം നമ്പറും കവറുമാണ് ഇവയ്ക്ക്. ഔദ്യേ‍ാഗിക മദ്യത്തിന്റെ ഹേ‍ാളേ‍ാഗ്രാമും സീലും നമ്പറും നേ‍ാക്കി അതു ഏത് ഔട്ട്‌ലെറ്റിൽനിന്നാണു വാങ്ങിയതെന്നുവരെ കണ്ടെത്താമെന്നു ഉദ്യേ‍ാഗസ്ഥർ പറഞ്ഞു.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഹണിബീ, മക്ഡവൽസ് ബ്രാൻഡുകൾക്കാണ് പ്രിയം. തിരുവനന്തപുരം, ആലപ്പുഴ, കെ‍ാല്ലം മേഖലയിൽ ഒപിആറും ജവാനും നല്ല കച്ചവടമാണ്. അര ലീറ്റർ കുപ്പികളാണ് സംസ്ഥാനത്തു കൂടുതൽ വിറ്റുപേ‍ാകുന്നത്.

കോവിഡ് കാലയളവിൽ സംസ്ഥാനത്ത് വ്യാജ വിദേശ മദ്യനിർമാണവും വിൽപനയും മെ‍ാത്തം മദ്യവിപണിയിൽ 20% അധികമായെന്നു എക്സൈസ്, പെ‍ാലീസ് ഇന്റലിജൻസ് നിഗമനം. മദ്യം നിർമിച്ചു കൈമാറാൻ തെക്കൻ ജില്ലകളിൽ ഏതാണ്ട് 10 സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് അനൗദ്യേ‍ാഗിക വിവരം. മധ്യ കേരളം കേന്ദ്രീകരിച്ചാണു ഇവർ കൂടുതലുളളത്. മാഹിയിൽനിന്നു വിലകുറഞ്ഞ മദ്യം പല രീതിയിൽ ലഭിക്കുമെന്നതിനാൽ വടക്കൻ ജില്ലകളിൽ ഇത്തരം സംഘങ്ങൾ കുറവാണെന്നും ഉദ്യേ‍ാഗസ്ഥർ പറയുന്നു.
ആദ്യത്തിനേക്കാൾ കോവിഡിന്റെ രണ്ടാം തരംഗത്തിലാണ് കൂടുതൽ വ്യാജ നിർമാണവും വിൽപനയും നടന്നത്. ബാറുകൾ തുടർച്ചയായി അടഞ്ഞുകിടന്നതും ബെവ്കേ‍ാ ഔട്ട്‌ലെറ്റുകളിലെ നിയന്ത്രണവും വ്യാജമദ്യ ലേ‍ാബിക്ക് സഹായമായി. എക്സൈസ് വകുപ്പിന്റെ കർശന നടപടിയിൽ മുൻപില്ലാത്തവിധം നിരവധി പേർക്കെതിരെ കേസെടുത്തു. പത്തിലധികം ബാറുകളുടെ ലൈസൻസ് റദ്ദാക്കുകയും അവർക്കെതിരെ കേസെടുത്തതും വകുപ്പിൽ മുൻപില്ലാത്ത രീതിയാണ്.

അനധികൃത വിൽപന സ്ഥിരീകരിച്ചാൽ കേസ് റജിസ്റ്റർ ചെയ്യാനാണു കമ്മിഷണറുടെ നിർദേശമെന്നതിനാൽ സ്ഥാപനങ്ങളുമായി ചേർന്നു കേസുകൾ ഒതുക്കി തീർക്കുന്ന ഉദ്യേ‍ാഗസ്ഥരുമുണ്ട്. ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ കമ്മിഷണറാണ് അത് വീണ്ടും അനുവദിക്കേണ്ടത്. ഔദ്യേ‍ാഗിക മദ്യവിൽപനയ്ക്കുളള പരിമിതികളും തടസ്സങ്ങളുമാണ് വ്യാജ മദ്യലേ‍ാബി മുതലെടുക്കുന്നത്. ഔട്ട്‌ലെറ്റുകളുടെ എണ്ണവും സമയവും വർധിപ്പിച്ച് വിതരണം കൂടുതൽ ശാസ്ത്രീയമാക്കാനാണു ബെവ്കേ‍ാ, എക്സൈസ് ശ്രമം.

എന്നാൽ വ്യാജന്റെ പരിശേ‍ാധനയ്ക്കാവശ്യമായ ഉപകരണങ്ങൾ എക്സൈസിന് ജില്ലാതലങ്ങളിൽ ഇല്ലാത്തതു പരിമിതിയാണ്. പിടിക്കപ്പെട്ടവയുടെ പരിശേ‍ാധനാഫലം സിഡിറ്റിൽനിന്നു ലഭിക്കാൻ മാസങ്ങളെടുക്കും. ഹേ‍ാളേ‍ാഗ്രാമും സീലും ഇല്ലെങ്കിൽ ഉപഭേ‍ാക്താക്കളിൽ മിക്കവരും മദ്യം വാങ്ങില്ലെന്നതിനാലാണു ലേ‍ാബി അതു വ്യാജമായി പതിച്ചുതുടങ്ങിയത്. ബെംഗളൂരുവിൽനിന്നാണു ഇവയുടെ വരവ്.

മറ്റു സംസ്ഥാനങ്ങളിൽ വ്യാജ വിദേശമദ്യം നിർമിച്ച് എത്തിച്ചു കുപ്പിയിലാക്കി വിതരണം ചെയ്യുന്നരീതി ഇപ്പോഴില്ല. പകരം പണം മുടക്കാൻ തയാറാകുന്നവർ ആവശ്യമായ കെട്ടിടവും വെളളവും വെളിച്ചവും നൽകിയാൽ വിദേശിയുണ്ടാക്കി ഹേ‍ാളേ‍ാഗ്രാമും സീലും നമ്പറും പതിച്ചു കൈമാറുന്ന സംഘങ്ങളാണിപ്പേ‍ാൾ രംഗത്ത്. പണം മുടക്കുന്നയാൾക്കു ഏതു ബ്രാൻഡിലുളള മദ്യവും നിർമിച്ച് കൈമാറും. അതിനുവേണ്ട സ്പിരിറ്റും സംഘങ്ങൾ തന്നെ എത്തിക്കും. ആവശ്യമെങ്കിൽ വിതരണത്തിനും സഹായിക്കും.

ഇത്തരം മദ്യം പല ബാറുകളിലും വിൽകുന്നതായി ഏറെ കാലമായുളള ആരേ‍ാപണമാണ്. ഉദ്യേ‍ാഗസ്ഥരുടെ സഹായത്തേ‍ാടെ ബെവ്റിജസ് ഔട്ട്‌ലെറ്റുകളിൽ ഇവയുടെ ചില്ലറ വിൽപന നടത്തിയാൽ പെട്ടന്നെ‍ാന്നും കണ്ടുപിടിക്കാനുമാകില്ല.

ഉപഭേ‍ാക്താക്കൾക്ക്, മറ്റേത് ഉൽ‌പന്നങ്ങൾപേ‍ാലെയും ഗുണനിലവാരത്തിൽ മദ്യവും ലഭ്യമാക്കുന്ന മികച്ച സംവിധാനം വേണമെന്നതാണ് എക്സൈസിന്റെ നിർദേശം. ഹൈക്കേ‍ാടതിയും കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആവശ്യമനുസരിച്ചും സൗകര്യമനുസരിച്ചും മദ്യം ലഭിക്കാത്തതു വ്യാജ നിർമാതാക്കൾക്ക് അവസരം നൽകുന്നുവെന്നാണ് അധികൃതരു‍ടെ അഭിപ്രായം.

Facebook Comments Box

By admin

Related Post